image

12 Oct 2022 8:00 AM

News

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വര്‍ധിപ്പിച്ചു

MyFin Desk

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വര്‍ധിപ്പിച്ചു
X

Summary

യൂണിയന്‍ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്ക് (എംസിഎല്‍ആര്‍ ) 15 ബേസിസ് പോയിന്റ് ഉയര്‍ത്തി. പുതുക്കിയ നിരക്ക് ഒക്ടോബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു. നവംബര്‍ 10 വരെയാണ് നിരക്കിന്റെ കാലാവധി. വായ്പയുടെ പലിശ നിരക്കും 15 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ എംസിഎല്‍ആര്‍ 7 ശതമാനത്തില്‍ നിന്നും 7.15 ശതമാനമായി. ഇതോടെ ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ 7.30 ശതമാനവും, മൂന്നു മാസമുള്ളവയ്ക്ക് 7.50 ശതമാനവും, ആറു മാസമുള്ളവയ്ക്ക് […]


യൂണിയന്‍ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്ക് (എംസിഎല്‍ആര്‍ ) 15 ബേസിസ് പോയിന്റ് ഉയര്‍ത്തി. പുതുക്കിയ നിരക്ക് ഒക്ടോബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നു. നവംബര്‍ 10 വരെയാണ് നിരക്കിന്റെ കാലാവധി. വായ്പയുടെ പലിശ നിരക്കും 15 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ എംസിഎല്‍ആര്‍ 7 ശതമാനത്തില്‍ നിന്നും 7.15 ശതമാനമായി. ഇതോടെ ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ 7.30 ശതമാനവും, മൂന്നു മാസമുള്ളവയ്ക്ക് 7.50 ശതമാനവും, ആറു മാസമുള്ളവയ്ക്ക് 7.70 ശതമാനവുമാണ് പുതുക്കിയ നിരക്കുകള്‍.

ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ വായ്പകളുടെ പലിശ 7.90 ശതമാനവും, രണ്ട് വര്‍ഷ കാലാവധിയുള്ളവയ്ക്ക് 8.10 ശതമാനവും, മൂന്നു വര്‍ഷ കാലാവധിയുള്ളവയ്ക്ക് 8.25 ശതമാനവുമായി. ബാങ്കിന്റെ എക്‌സ്‌ടെര്‍ണല്‍ ബെഞ്ച് മാര്‍ക്ക് അധിഷ്ഠിത വായ്പ നിരക്ക് (ഇബിഎല്‍ആര്‍ ) 8.70 ശതമാനമായി. സെപ്റ്റംബറില്‍ ഇത് 8.20 ശതമാനമായിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ സെപ്റ്റംബര്‍ 30 നു റീപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. അഞ്ചു മാസത്തിനിടയില്‍ നാലാം തവണയാണ് റീപോ നിരക്ക് ഉയര്‍ത്തുന്നത്. ഇതോടെ ഇത് 5.90 ശതമാനമായി. ആര്‍ബിഐയുടെ ഈ നടപടിയെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം തന്നെ അവരുടെ വായ്പ പലിശ നിരക്കും വര്‍ധിപ്പിക്കുകയാണ്.

യെസ് ബാങ്ക്, എച് ഡിഎഫ് സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നി ബാങ്കുകളെല്ലാം ഇതിനോടകം നിരക്കുയര്‍ത്തി കഴിഞ്ഞു. നിരക്ക് വര്‍ധിപ്പിക്കുന്നതോടെ ഭവന വായ്പകള്‍ പോലുള്ള വായ്പകള്‍ക്ക് ഉയര്‍ന്ന ഇഎംഐകള്‍ നല്‍കേണ്ടി വരും.