image

11 Oct 2022 12:08 AM GMT

Banking

എസ്ഐപിയിലേക്ക് പണമൊഴുകി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റിക്കോര്‍ഡില്‍

MyFin Desk

എസ്ഐപിയിലേക്ക് പണമൊഴുകി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം റിക്കോര്‍ഡില്‍
X

Summary

മുംബൈ: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലേക്കുള്ള (എസ്‌ഐപി) ഒഴുക്കിന്റെ ഫലമായി മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ കൈകാര്യ ആസ്തി (എയുഎം) സെപ്റ്റംബറില്‍ 39.88 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്ഐ) യുടെ ഏറ്റവും പുതിയ പ്രതിമാസ കണക്കുകള്‍ വ്യക്തമാക്കി. പ്രതിമാസ അടിസ്ഥാനത്തില്‍ ഓഗസ്റ്റിലെ കൈകാര്യ ആസ്തി 39.33 ലക്ഷം കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ ഇത് 36.73 ലക്ഷം കോടി രൂപയായിരുന്നു. 2022 സെപ്റ്റംബറില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ അറ്റ […]


മുംബൈ: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലേക്കുള്ള (എസ്‌ഐപി) ഒഴുക്കിന്റെ ഫലമായി മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ കൈകാര്യ ആസ്തി (എയുഎം) സെപ്റ്റംബറില്‍ 39.88 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്ഐ) യുടെ ഏറ്റവും പുതിയ പ്രതിമാസ കണക്കുകള്‍ വ്യക്തമാക്കി. പ്രതിമാസ അടിസ്ഥാനത്തില്‍ ഓഗസ്റ്റിലെ കൈകാര്യ ആസ്തി 39.33 ലക്ഷം കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ ഇത് 36.73 ലക്ഷം കോടി രൂപയായിരുന്നു. 2022 സെപ്റ്റംബറില്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ അറ്റ കൈകാര്യ ആസ്തി 38.42 ലക്ഷം കോടി രൂപയാണ്.

അവലോകന മാസം 13.81 കോടി അക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ത്തതായി എഎംഎഫ്ഐ അറിയിച്ചു. റീട്ടെയില്‍ അക്കൗണ്ടുകളും എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 10.99 കോടിയിലെത്തി. സെപ്റ്റംബറില്‍ എസ്‌ഐപികളുടെ (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍)
സംഭാവന 12.97 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. കൂടാതെ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും 5.84 കോടിയായി വര്‍ധിച്ചു. സെപ്റ്റംബറിലെ എസ്‌ഐപികളുടെ മൊത്തം കൈകാര്യ ആസ്തി 6.39 ലക്ഷം കോടി രൂപയായി. റീട്ടെയില്‍ കൈകാര്യ ആസ്തികള്‍ (ഇക്വിറ്റി, ഹൈബ്രിഡ്, സൊല്യൂഷന്‍ ഓറിയന്റഡ് സ്‌കീമുകള്‍) 19.77 ലക്ഷം കോടി രൂപയായപ്പോള്‍ അവയുടെ ശരാശരി കൈകാര്യ ആസ്തി 20.24 ലക്ഷം കോടി രൂപയായി.