7 Oct 2022 12:06 AM
മുഖ്യമന്ത്രിയുടെ നോര്‍വേ യാത്ര വെറുതെയായില്ല, ഭക്ഷ്യ മേഖലയില്‍ ഓര്‍ക്ക്‌ല 150 കോടി നിക്ഷേപിക്കും
MyFin Desk
Summary
തിരുവനന്തപുരം: നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്‌ല കേരളത്തിലെ പാക്കേജ്ഡ് ഫുഡ് മേഖലയില്‍ 150 കോടി രൂപ നിക്ഷേപിക്കും. കേരളത്തില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഓര്‍ക്ക്‌ല ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ സിഇഒ ആറ്റ്‌ലെ വിദര്‍ നഗല്‍ ജോഹാന്‍സെന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 67 ശതമാനം ഓഹരികള്‍ […]
തിരുവനന്തപുരം: നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്ക്‌ല കേരളത്തിലെ പാക്കേജ്ഡ് ഫുഡ് മേഖലയില്‍ 150 കോടി രൂപ നിക്ഷേപിക്കും. കേരളത്തില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഓര്‍ക്ക്‌ല ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ സിഇഒ ആറ്റ്‌ലെ വിദര്‍ നഗല്‍ ജോഹാന്‍സെന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 67 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ ഓര്‍ക്ക്‌ല ഇന്ത്യയില്‍ ബിസിനസ്സ് വിപുലീകരിച്ചുകൊണ്ടിരിക്കുന്ന ഒരു നോര്‍വീജിയന്‍ കമ്പനിയാണ്. ഭക്ഷ്യ സംസ്‌കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനാകുന്ന സംവിധാനം ഏര്‍പ്പെടുത്താനും ഓര്‍ക്ല തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്താനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ മുന്‍നിര കേന്ദ്രമാണ് കേരളമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 100 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നവര്‍ക്കായി വ്യവസായ വകുപ്പ് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കും. കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വേണ്ടി ഓര്‍ക്ക്‌ലയ്ക്കായി സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചുമതല നോഡല്‍ ഓഫീസറെ ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി പി ജോയ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.