image

4 Oct 2022 4:35 AM IST

നൈക്ക ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചു

MyFin Desk

നൈക്ക ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചു
X

Summary

നൈക്ക ബോണസ് ഓഹരികള്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കി. ഓഹരികള്‍ 1:5 അനുപാതത്തിലാണ് നല്‍കുക.അതായത് ഓരോ ഓഹരിക്കും 5 ഓഹരികള്‍ വച്ച് നല്‍കും. ബി എസ് ഇയില്‍ നൈക്കയുടെ ഓഹരികള്‍ 7 ശതമാനം ഉയര്‍ന്നു 1,366 രൂപയിലാണ് വ്യാപാരം ചെയ്തിരുന്നത്. ഒരു കമ്പനി അതിന്റെ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് നല്‍കുന്ന അധിക ഓഹരികളാണ് ബോണസ് ഓഹരികള്‍. ഇഷ്യൂ ചെയ്യേണ്ട ബോണസ്, ഇക്വിറ്റി ഷെയറുകളുടെ യഥാര്‍ത്ഥ എണ്ണം, ബോണസ് ഇഷ്യൂ ഷെയര്‍ ക്യാപിറ്റല്‍ എന്നിവ റെക്കോര്‍ഡ് തീയതിയിലെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിനെ […]


നൈക്ക ബോണസ് ഓഹരികള്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കി. ഓഹരികള്‍ 1:5 അനുപാതത്തിലാണ് നല്‍കുക.അതായത് ഓരോ ഓഹരിക്കും 5 ഓഹരികള്‍ വച്ച് നല്‍കും. ബി എസ് ഇയില്‍ നൈക്കയുടെ ഓഹരികള്‍ 7 ശതമാനം ഉയര്‍ന്നു 1,366 രൂപയിലാണ് വ്യാപാരം ചെയ്തിരുന്നത്.

ഒരു കമ്പനി അതിന്റെ നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് നല്‍കുന്ന അധിക ഓഹരികളാണ് ബോണസ് ഓഹരികള്‍. ഇഷ്യൂ ചെയ്യേണ്ട ബോണസ്, ഇക്വിറ്റി ഷെയറുകളുടെ യഥാര്‍ത്ഥ എണ്ണം, ബോണസ് ഇഷ്യൂ ഷെയര്‍ ക്യാപിറ്റല്‍ എന്നിവ റെക്കോര്‍ഡ് തീയതിയിലെ പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലിനെ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കും-കമ്പനി കൂട്ടിച്ചേര്‍ത്തു.

ബോണസ് ഓഹരികള്‍ക്ക് യോഗ്യരായ ഓഹരി ഉടമകളെ നവംബര്‍ 3 നു നിശ്ചയിക്കുമെന്നും കമ്പനി അറിയിച്ചു. അംഗീകാരം നല്‍കി രണ്ടു മാസത്തിനകം ബോണസ് ഓഹരികള്‍ നല്‍കും.