1 Oct 2022 2:04 AM GMT
Summary
ഡെല്‍ഹി: ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ഉത്പാദനത്തില്‍ ഉപയോഗിക്കുന്ന മെഷിനറി നിര്‍മ്മാതാക്കളായ ലോഹ്യ കോര്‍പ്പറേഷന്‍ പ്രാരംഭ ഓഹരി വില്‍പ്പനിയിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം പ്രൊമോട്ടര്‍മാരുടെയും മറ്റ് ഓഹരിയുടമകളുടേയും 31,695,000 ഇക്വിറ്റി ഓഹരികളുടെ ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലണ്. കാണ്‍പൂര്‍ ആസ്ഥാനമായുള്ള ലോഹിയ കോര്‍പ്പറേഷന്‍ സാങ്കേതിക തുണിത്തരങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മ്മാതാക്കളാണ്. 2022 മാര്‍ച്ച് 31 വരെ, ആഗോളതലത്തില്‍ […]
ഡെല്‍ഹി: ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ഉത്പാദനത്തില്‍ ഉപയോഗിക്കുന്ന മെഷിനറി നിര്‍മ്മാതാക്കളായ ലോഹ്യ കോര്‍പ്പറേഷന്‍ പ്രാരംഭ ഓഹരി വില്‍പ്പനിയിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കുന്നതിനായി ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പ്രകാരം പ്രൊമോട്ടര്‍മാരുടെയും മറ്റ് ഓഹരിയുടമകളുടേയും 31,695,000 ഇക്വിറ്റി ഓഹരികളുടെ ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലണ്.
കാണ്‍പൂര്‍ ആസ്ഥാനമായുള്ള ലോഹിയ കോര്‍പ്പറേഷന്‍ സാങ്കേതിക തുണിത്തരങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മ്മാതാക്കളാണ്. 2022 മാര്‍ച്ച് 31 വരെ, ആഗോളതലത്തില്‍ 90-ലധികം രാജ്യങ്ങളിലായി 2,000-ത്തിലധികം ഉപഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന ഒരു ഉപഭോക്തൃ അടിത്തറ കമ്പനിക്കുണ്ടായിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 1,333.79 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 2,237.48 കോടി രൂപയായി വര്‍ധിച്ചു. അതേസമയം നികുതിക്ക് ശേഷമുള്ള ലാഭം ഇതേ കാലയളവില്‍ 119.30 കോടി രൂപയില്‍ നിന്ന് 160.85 കോടി രൂപയായി ഉയര്‍ന്നു.
ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി എന്നിവയാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.