30 Sept 2022 1:28 AM
Summary
മുംബൈ: ആര്‍ബിഐയുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായി നിലനിര്‍ത്തി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 7.1 ശതമാനവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 6.4 ശതമാനവും ജനുവരി മുതല്‍ മാര്‍ച്ച് വരെ 5.8 ശതമാനവുമാണ് സിപിഐ പണപ്പെരുപ്പം അനുമാനിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം ആഭ്യന്തര വിപണിയെ സാരമായി ബാധിക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്കില്‍ 50 പോയിന്റ് വര്‍ധന പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. മുണ്ട് […]
മുംബൈ: ആര്‍ബിഐയുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായി നിലനിര്‍ത്തി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ 7.1 ശതമാനവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 6.4 ശതമാനവും ജനുവരി മുതല്‍ മാര്‍ച്ച് വരെ 5.8 ശതമാനവുമാണ് സിപിഐ പണപ്പെരുപ്പം അനുമാനിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം ആഭ്യന്തര വിപണിയെ സാരമായി ബാധിക്കുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്കില്‍ 50 പോയിന്റ് വര്‍ധന പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.
മുണ്ട് മുറുക്കാം, റിപ്പോ നിരക്ക് വീണ്ടും കൂട്ടി, ഇക്കുറി വർധന അര ശതമാനം
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. റീട്ടെയില്‍ പണപ്പെരുപ്പം 2-6 ശതമാനം ബാന്‍ഡില്‍ നിലനിര്‍ത്തണമെന്ന് സെന്‍ട്രല്‍ ബാങ്കിന് നിര്‍ബന്ധമുണ്ട്. അതേസമയം ആര്‍ബിഐ റിപ്പോ നിരക്ക് അര ശതമാനം (50 ബേസിസ് പോയിന്റ്്) വര്‍ധിപ്പിച്ച് 5.9 ശതമാനമാക്കി. മുമ്പ് ഇത് 5.40 ശതമാനമായിരുന്നു.