29 Sep 2022 9:52 AM GMT
Summary
അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.31 ശതമാനം ഉയർന്നു. രാജസ്ഥാനിലെ ജയ്സാൽമേറിൽ, 600 മെഗാവാട്ടിന്റെ ലോകത്തെ ഏറ്റവും വലിയ വിൻഡ്-സോളാർ ഹൈബ്രിഡ് പവർ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെയാണ് വില ഉയർന്നത്. പ്ലാന്റിന് സോളാർ എനർജി കോർപറേഷനുമായി 25 വർഷത്തേക്കുള്ള പവർ പർച്ചേസ് എഗ്രിമെന്റുണ്ട്. മെയ് 2022 ൽ കമ്പനിയുടെ 390 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് പവർ പ്ലാന്റ് ജയ്സാൽമേറിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഈ 600 മെഗാവാട്ട് പ്ലാന്റിന്റെ പദ്ധതി കൂടി ആരംഭിക്കുന്നതോടെ […]
അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.31 ശതമാനം ഉയർന്നു. രാജസ്ഥാനിലെ ജയ്സാൽമേറിൽ, 600 മെഗാവാട്ടിന്റെ ലോകത്തെ ഏറ്റവും വലിയ വിൻഡ്-സോളാർ ഹൈബ്രിഡ് പവർ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെയാണ് വില ഉയർന്നത്. പ്ലാന്റിന് സോളാർ എനർജി കോർപറേഷനുമായി 25 വർഷത്തേക്കുള്ള പവർ പർച്ചേസ് എഗ്രിമെന്റുണ്ട്.
മെയ് 2022 ൽ കമ്പനിയുടെ 390 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് പവർ പ്ലാന്റ് ജയ്സാൽമേറിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഈ 600 മെഗാവാട്ട് പ്ലാന്റിന്റെ പദ്ധതി കൂടി ആരംഭിക്കുന്നതോടെ കമ്പനിയുടെ മൊത്ത ഉത്പാദന ശേഷി 6.7 ജിഗാ വാട്ടാകും. ഇതിൽ 1 ജിഗാ വാട്ട് ശേഷിയുള്ള ഹൈബ്രിഡ് പവർ ജനറേഷനും ഉൾപ്പെടുന്നു. ഇത് കമ്പനിയുടെ മൊത്ത പുനരുപയോഗ ഊർജ പോർട്ട്ഫോളിയോ 20.4 ജിഗാ വാട്ടാവുന്നതിനു സഹായിക്കും. 2030 ഓടെ 45 ജിഗാ വാട്ടായി ഇത് വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഇന്ന് 2,109.90 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 2,139.15 രൂപ വരെ ഉയർന്നിരുന്നു. എങ്കിലും ഉയർന്ന നിലയിൽ ലാഭമെടുപ്പ് ഉണ്ടായതിനെത്തുടർന്ന് 2.25 ശതമാനം നേട്ടത്തിൽ 2,004.50 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.