28 Sep 2022 10:07 AM GMT
Summary
മാക്സ് വെഞ്ചേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.81 ശതമാനം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ മാക്സ് എസ്റ്റേറ്റ് ലിമിറ്റഡ്, ന്യൂ യോർക്ക് ലൈഫ് ഇൻഷുറൻസ് കമ്പനിയുമായി ഓഹരി വാങ്ങുന്നതിനുള്ള കരാറിലേർപ്പെട്ടതാണ് വില ഉയരാൻ കാരണം. മാക്സ് സ്‌ക്വയർ ലിമിറ്റഡിന്റെ ഓഹരികളിൽ കൂടുതൽ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. നിലവിൽ മാക്സ് എസ്റ്റേറ്റ് മാക്സ് സ്ക്വയറിന്റെ 51 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്നു. ന്യൂയോർക്ക് ലൈഫിന് മാക്സ് സ്‌ക്വയറിൽ 49 ശതമാനം ഓഹരികളുണ്ട്. ഇതേ അനുപാതത്തിൽ തന്നെയാണ് രണ്ടു […]
മാക്സ് വെഞ്ചേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.81 ശതമാനം ഉയർന്നു. കമ്പനിയുടെ ഉപസ്ഥാപനമായ മാക്സ് എസ്റ്റേറ്റ് ലിമിറ്റഡ്, ന്യൂ യോർക്ക് ലൈഫ് ഇൻഷുറൻസ് കമ്പനിയുമായി ഓഹരി വാങ്ങുന്നതിനുള്ള കരാറിലേർപ്പെട്ടതാണ് വില ഉയരാൻ കാരണം. മാക്സ് സ്‌ക്വയർ ലിമിറ്റഡിന്റെ ഓഹരികളിൽ കൂടുതൽ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. നിലവിൽ മാക്സ് എസ്റ്റേറ്റ് മാക്സ് സ്ക്വയറിന്റെ 51 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്നു. ന്യൂയോർക്ക് ലൈഫിന് മാക്സ് സ്‌ക്വയറിൽ 49 ശതമാനം ഓഹരികളുണ്ട്. ഇതേ അനുപാതത്തിൽ തന്നെയാണ് രണ്ടു കമ്പനികളുടെയും പുതിയ അധിക നിക്ഷേപവും.
ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 129-ൽ സ്ഥിതി ചെയ്യുന്ന 1.96 ഏക്കർ വീതമുള്ള രണ്ടു പ്ളോട്ട് ഭൂമി വാങ്ങുന്നതിനും, വികസിപ്പിക്കുന്നതിനും കമ്പനി ഈ തുക വിനിയോഗിക്കും. ഇന്ന് 144.25 രൂപ വരെ ഉയർന്ന ഓഹരി 0.18 ശതമാനം നേട്ടത്തിൽ 140.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.