28 Sep 2022 6:05 AM GMT
Summary
ലോക കോടീശ്വരന്മാരുടെ ഫോബ്‌സ് തത്സമയ പട്ടികയില്‍, അദാനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ ഓഹരി സൂചികയില്‍ വന്‍ തോതിലുള്ള വിറ്റഴിക്കല്‍ മൂലം അദാനിയുടെ മൊത്ത ആസ്തി 1.27 ബില്യണ്‍ ഇടിഞ്ഞു 140.2 ബില്യണ്‍ ആയി കുറഞ്ഞു. ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ മൊത്ത ആസ്തി 141.2 ബില്യണ്‍ ആണ്. ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 259.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി […]
ലോക കോടീശ്വരന്മാരുടെ ഫോബ്‌സ് തത്സമയ പട്ടികയില്‍, അദാനി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ ഓഹരി സൂചികയില്‍ വന്‍ തോതിലുള്ള വിറ്റഴിക്കല്‍ മൂലം അദാനിയുടെ മൊത്ത ആസ്തി 1.27 ബില്യണ്‍ ഇടിഞ്ഞു 140.2 ബില്യണ്‍ ആയി കുറഞ്ഞു. ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ മൊത്ത ആസ്തി 141.2 ബില്യണ്‍ ആണ്.
ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 259.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍.
അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ തുടങ്ങിയവയാണ് അദാനി ഗ്രൂപ്പിന്റെ പ്രമുഖ കമ്പനികള്‍.