image

27 Sep 2022 2:35 AM GMT

Banking

യുപിഐ ഇടപാട്: ഫോണ്‍പേ ഒന്നാമത്

MyFin Desk

യുപിഐ ഇടപാട്: ഫോണ്‍പേ ഒന്നാമത്
X

Summary

  ആഗസ്റ്റില്‍ രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം 6.6 ബില്യണിലെത്തിയെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). തൊട്ടു മുന്‍പത്തെ മാസവുമായി താരതമ്യം ചെയ്താല്‍ 4.6 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ഫിന്‍ടെക്ക് ആപ്പുകളില്‍ ഫോണ്‍ പേ വഴിയാണ് ഒട്ടുമിക്ക ഇടപാടുകളും നടന്നത്.   ഫോണ്‍പേ വഴിയുള്ള ഇടപാടുകളുടെ അളവ് 47 ശതമാനമായി വര്‍ധിച്ചു. ഗൂഗിള്‍ പേയ്ക്കാണ് രണ്ടാം സ്ഥാനം. യുപിഐ ഇടപാടുകളുടെ 33.1 ശതമാനവും ഗൂഗിള്‍ പേ വഴിയാണ്. പേടിഎം (14.7 ശതമാനം), ആമസോണ്‍ പേ […]


ആഗസ്റ്റില്‍ രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം 6.6 ബില്യണിലെത്തിയെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). തൊട്ടു മുന്‍പത്തെ മാസവുമായി താരതമ്യം ചെയ്താല്‍ 4.6 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ഫിന്‍ടെക്ക് ആപ്പുകളില്‍ ഫോണ്‍ പേ വഴിയാണ് ഒട്ടുമിക്ക ഇടപാടുകളും നടന്നത്.

ഫോണ്‍പേ വഴിയുള്ള ഇടപാടുകളുടെ അളവ് 47 ശതമാനമായി വര്‍ധിച്ചു. ഗൂഗിള്‍ പേയ്ക്കാണ് രണ്ടാം സ്ഥാനം. യുപിഐ ഇടപാടുകളുടെ 33.1 ശതമാനവും ഗൂഗിള്‍ പേ വഴിയാണ്. പേടിഎം (14.7 ശതമാനം), ആമസോണ്‍ പേ (0.9 ശതമാനം), ഭീം ആപ്പ് (0.4 ശതമാനം) എന്നിവയാണ് പിന്നിലുള്ളത്.

ഓഗസ്റ്റില്‍ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടന്ന ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍നുകളുടെ ആകെ മൂല്യം 10.73 കോടി രൂപയിലെത്തിയെന്ന് എന്‍പിസിഐ റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇത് 10.63 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു.

ജൂണില്‍ 586 കോടി ഇടപാടുകളാണ് നടന്നതെന്നും ഇവയുടെ ആകെ മൂല്യം 10.14 ലക്ഷം കോടി രൂപയായിരിന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇമ്മിഡിയറ്റ് പേയ്‌മെന്റ് സര്‍വീസിലൂടെ (ഐഎംപിഎസ്) ഓഗസ്റ്റ് മാസം 4.46 ലക്ഷം കോടി രൂപ മൂല്യമുള്ള ഇടപാടുകള്‍ നടന്നുവെന്നും ഇവയിലാകെ 46.69 കോടി ഇടപാടുകളാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.