image

27 Sep 2022 6:28 AM GMT

Personal Finance

ഫെഡറല്‍ ബാങ്ക് സ്ഥിര നിക്ഷേപ പലിശ പുതുക്കി

MyFin Desk

ഫെഡറല്‍ ബാങ്ക് സ്ഥിര നിക്ഷേപ പലിശ പുതുക്കി
X

Summary

  ഫെഡറല്‍ ബാങ്ക്, സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുയര്‍ത്തി. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കാണ് ഉയര്‍ത്തിയത്. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ നിരക്ക് 3 ശതമാനം മുതല്‍ 6 ശതമാനം വരെയായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 3.50 ശതമാനം മുതല്‍ 6 .50 ശതമാനം വരെയാണ്. 700 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന നിക്ഷേപത്തിന് പരമാവധി പലിശ നിരക്ക് 7 ശതമാനമായി. […]


ഫെഡറല്‍ ബാങ്ക്, സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുയര്‍ത്തി. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കാണ് ഉയര്‍ത്തിയത്. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ നിരക്ക് 3 ശതമാനം മുതല്‍ 6 ശതമാനം വരെയായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 3.50 ശതമാനം മുതല്‍ 6 .50 ശതമാനം വരെയാണ്. 700 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന നിക്ഷേപത്തിന് പരമാവധി പലിശ നിരക്ക് 7 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 7 .50 ശതമാനമാണ്.

181 ദിവസം മുതല്‍ 332 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.80 ശതമാനമാണ് പലിശ നിരക്ക്. 333 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 15 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.45 ശതമാനത്തില്‍ നിന്ന് മുതല്‍ 5.60 ശതമാനമാ്ക്കി.

334 ദിവസം മുതല്‍ 365 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 4.80 ശതമാനം വരെയും ഒരു വര്‍ഷത്തേക്ക് 5.45 ശതമാനത്തില്‍ നിന്ന് 5.60 ശതമാനവും ആയി. ഒരു വര്‍ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5 .60 ശതമാനമാണ് പലിശ നിരക്ക്. 20 മാസത്തില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപത്തിന് 20 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തി. ഇന്ന് മുതല്‍ ഇത് 5 .90 ശതമാനം മുതല്‍ 6.10 ശതമാനം വരെയായി ഉയര്‍ത്തി.

20 മാസം മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 5.60 ശതമാനവും, 700 ദിവസത്തിന് 7 ശതമാനവുമാണ് പലിശ നിരക്ക്. 701 ദിവസം മുതല്‍ 749 ദിവസങ്ങള്‍ക്കു 5.75 ശതമാനവും 750 ദിവസങ്ങള്‍ക്കു 6.50 ശതമാനവും ആക്കി ഉയര്‍ത്തി.

751 ദിവസം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനവും മൂന്ന് വര്‍ഷം മുതല്‍ 6 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനമാണ് പലിശ നിരക്ക്. ആറു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 6 .20 ശതമാനമാണ് പലിശ നിരക്ക്. ആറു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.