image

25 Sep 2022 6:00 AM GMT

Economy

നികുതി പിരിവിലെ വര്‍ദ്ധനവ് വരും മാസങ്ങളിലും തുടരുമെന്ന് വിദഗ്ധര്‍

MyFin Bureau

നികുതി പിരിവിലെ വര്‍ദ്ധനവ് വരും മാസങ്ങളിലും തുടരുമെന്ന് വിദഗ്ധര്‍
X

Summary

ഡെല്‍ഹി:വരും മാസങ്ങളിലെ ഉയര്‍ന്ന കോര്‍പ്പറേറ്റ് ലാഭം, ഉത്സവകാല വ്യാപാരം എന്നിവ മൂലം ആദായനികുതി പിരിവിലെ വര്‍ദ്ധനവിന്റെ പ്രവണത ഈ വര്‍ഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെയുള്ള കാലയളവില്‍ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 30 ശതമാനം വര്‍ധിച്ച് 8.36 ലക്ഷം കോടി രൂപയായി. വര്‍ധിച്ച കോര്‍പ്പറേറ്റ് നികുതിയും വ്യക്തിഗത ആദായനികുതിയും മൂലമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വര്‍ദ്ധനവ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതാണ് നികുതി പിരിവ് ഉയരാന്‍ കാരണമായതെന്ന് ഡിലോയിറ്റ് ഇന്ത്യ പാര്‍ട്ണര്‍ […]


ഡെല്‍ഹി:വരും മാസങ്ങളിലെ ഉയര്‍ന്ന കോര്‍പ്പറേറ്റ് ലാഭം, ഉത്സവകാല വ്യാപാരം എന്നിവ മൂലം ആദായനികുതി പിരിവിലെ വര്‍ദ്ധനവിന്റെ പ്രവണത ഈ വര്‍ഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെയുള്ള കാലയളവില്‍ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 30 ശതമാനം വര്‍ധിച്ച് 8.36 ലക്ഷം കോടി രൂപയായി. വര്‍ധിച്ച കോര്‍പ്പറേറ്റ് നികുതിയും വ്യക്തിഗത ആദായനികുതിയും മൂലമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വര്‍ദ്ധനവ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതാണ് നികുതി പിരിവ് ഉയരാന്‍ കാരണമായതെന്ന് ഡിലോയിറ്റ് ഇന്ത്യ പാര്‍ട്ണര്‍ റോഹിന്റണ്‍ സിദ്ധ്വ പറഞ്ഞു.

ഇ-ഫയലിംഗ് പോര്‍ട്ടലില്‍ വരുമാനത്തിന്റെ വിശദാംശങ്ങള്‍ പങ്കിടുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ നികുതിദായകരെ സ്വാധീനിക്കുന്നതില്‍ നിന്നാണ് നികുതി നല്‍കുന്നതില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാഭകരമായ വളർച്ചക്ക് പിന്നില്‍ ഉയര്‍ന്ന പണപ്പെരുപ്പം മൂലം ഉപഭോക്തൃ വിലയിലെ വര്‍ദ്ധനവ് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. വ്യക്തിഗത നികുതിയിലെ ശക്തമായ വര്‍ദ്ധനവ് കാണിക്കുന്നത് വ്യക്തികളുടെ വരുമാനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. കൂടാതെ കുത്തക, പങ്കാളിത്ത ബിസിനസുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിലും വര്‍ദ്ധനവുണ്ടാകുന്നുണ്ട്, ഇവൈ ഇന്ത്യ ടാക്സ് ആന്‍ഡ് റെഗുലേറ്ററി സര്‍വീസസ് പാര്‍ട്ണര്‍ സുധീര്‍ കപാഡിയ പറഞ്ഞു.

ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കാലയളവില്‍ ലഭിച്ച 8.36 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി പിരിവില്‍ 4.36 ലക്ഷം കോടി രൂപയും കോര്‍പ്പറേറ്റ് നികുതിയും, 3.98 ലക്ഷം കോടി രൂപയുടെ വ്യക്തിഗത നികുതിയും ഉള്‍പ്പെടുന്നു. ഇഷ്യൂ ചെയ്ത 1.35 ലക്ഷം കോടിയുടെ റീഫണ്ടുകള്‍ കുറച്ച ശേഷം, അറ്റ പ്രത്യക്ഷ നികുതിയി ഏഴ് ലക്ഷം കോടി രൂപയാണ്. ഇത് 23 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

ചരക്കുകളിലും സേവനങ്ങളിലും ഉപഭോക്താക്കളില്‍ നിന്നും വര്‍ദ്ധിച്ച ഡിമാന്‍ഡ് പ്രകടമായതായി വിദഗ്ധര്‍ പറഞ്ഞു. എല്ലാ മാസവും 1.40 ലക്ഷം കോടി രൂപയുടെ നികുതി (ജിഎസ്ടി) വര്‍ദ്ധനവുണ്ടാകുന്നുണ്ട്.

ക്രിപ്റ്റോ ടാക്സ് ഏര്‍പ്പെടുത്തുന്നത് നികുതിദായകരുടെ എണ്ണം വര്‍ധിപ്പിക്കുകയും, നികുതി അടിത്തറ വിശാലമാക്കുകയും ചെയ്യും, ഇത് നികുതി പിരിവിലെ കുതിച്ചുചാട്ടത്തിലേക്ക് നയിക്കുമെന്നും എഎംആര്‍ജി ആന്‍ഡ് അസോസിയേറ്റ്സ് സീനിയര്‍ പാര്‍ട്ണര്‍ രജത് മോഹന്‍ അഭിപ്രായപ്പെട്ടു.

ചരക്കുകള്‍ വാങ്ങുമ്പോള്‍ ടിഡിഎസ്/ടിസിഎസ് കിഴിക്കല്‍, ബിസിനസുകള്‍ ലാഭകരമാക്കുക, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക വിവര പ്രസ്താവന (എഐഎസ്) വഴിയുള്ള ഇടപാട് നിരീക്ഷണം, ആദായനികുതിയുമായി ജിഎസ്ടിയെ ബന്ധിപ്പിക്കുന്നു എന്നിവയെല്ലാം നികുതി ചോര്‍ച്ച തടയുന്നതിന് ഉയര്‍ന്ന മൂല്യമുള്ള ഡാറ്റാ പോയിന്റുകള്‍ സംഭാവന നല്‍കിയെന്നും മോഹന്‍ കൂട്ടിച്ചേര്‍ത്തു.