image

24 Sep 2022 6:30 AM GMT

പുതിയ ടെലികോം ബില്‍ 10 മാസത്തിനുള്ളിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

MyFin Bureau

പുതിയ ടെലികോം ബില്‍ 10 മാസത്തിനുള്ളിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
X

Summary

ഡെല്‍ഹി: പുതിയ ടെലികോം ബില്‍ 6-10 മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തിടുക്കം കാട്ടുന്നില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അടിസ്ഥാന കൂടിയാലോചന പ്രക്രിയകള്‍ക്ക് ശേഷം അന്തിമ കരട് രേഖ ഉണ്ടാക്കും. ഈ കരട് രേഖ പിന്നീട് പാര്‍ലമെന്റിന്റെ കമ്മിറ്റി പ്രക്രിയകളിലൂടെ കടന്നുപോകും. അതിനുശേഷം അത് പാര്‍ലമെന്റിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. കരട് ബില്ലിന് ഒക്ടോബര്‍ 20 വരെയാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെലഗ്രാഫ് നിയമം 1885, ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫി […]


ഡെല്‍ഹി: പുതിയ ടെലികോം ബില്‍ 6-10 മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തിടുക്കം കാട്ടുന്നില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

അടിസ്ഥാന കൂടിയാലോചന പ്രക്രിയകള്‍ക്ക് ശേഷം അന്തിമ കരട് രേഖ ഉണ്ടാക്കും. ഈ കരട് രേഖ പിന്നീട് പാര്‍ലമെന്റിന്റെ കമ്മിറ്റി പ്രക്രിയകളിലൂടെ കടന്നുപോകും. അതിനുശേഷം അത് പാര്‍ലമെന്റിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

കരട് ബില്ലിന് ഒക്ടോബര്‍ 20 വരെയാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടെലഗ്രാഫ് നിയമം 1885, ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫി നിയമം 1933, ടെലിഗ്രാഫ് വയേഴ്‌സ് നിയമം 1950 എന്നീ മൂന്ന് നിയമങ്ങള്‍ അസാധുവാക്കാനും ബില്ലിലൂടെ ശ്രമിക്കുന്നു. പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നത് വരെ അസാധുവാക്കിയ നിയമങ്ങള്‍ക്ക് കീഴിലുള്ള നിയമങ്ങള്‍ തുടരുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.