image

22 Sep 2022 11:53 PM GMT

ടര്‍ബൈന്‍സിലെ മൊത്തം ഓഹരിയും 1,600 കോടി രൂപയ്ക്ക് വിറ്റ് ത്രിവേണി എഞ്ചിനീയറിംഗ്

PTI

ടര്‍ബൈന്‍സിലെ മൊത്തം ഓഹരിയും 1,600 കോടി രൂപയ്ക്ക് വിറ്റ് ത്രിവേണി എഞ്ചിനീയറിംഗ്
X

Summary

ഡെല്‍ഹി: ത്രിവേണി ടര്‍ബൈന്‍സിലെ തങ്ങളുടെ 21.85 ശതമാനം ഓഹരികള്‍ ഏകദേശം 1,600 കോടി രൂപയ്ക്ക് വിറ്റതായി ത്രിവേണി എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ സംയോജിത പഞ്ചസാര ഉത്പാദകരില്‍ ഒന്നാണ് ത്രിവേണി എഞ്ചിനീയറിംഗ്. ത്രിവേണി ടര്‍ബൈനിന്റെ പ്രൊമോട്ടര്‍മാരില്‍ ഒരാളായ രതി സാഹ്നിക്കും സിംഗപ്പൂരിലെയും അബുദാബിയിലെയും സോവറിന്‍ വെല്‍ത്ത് ഫണ്ടുകൾക്കും വിദേശ സ്ഥാപനങ്ങളായ നോമുറ, പ്ലൂട്ടസ്, പ്രമുഖ മ്യൂച്വല്‍ ഫണ്ടുകളായ എസ്ബിഐ എംഎഫ്, ആദിത്യ ബിര്‍ളാ എംഎഫ്, സുന്ദരം എംഎഫ്, ഇന്‍വെസ്‌കോ എംഎഫ് തുടങ്ങിയ […]


ഡെല്‍ഹി: ത്രിവേണി ടര്‍ബൈന്‍സിലെ തങ്ങളുടെ 21.85 ശതമാനം ഓഹരികള്‍ ഏകദേശം 1,600 കോടി രൂപയ്ക്ക് വിറ്റതായി ത്രിവേണി എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സംയോജിത പഞ്ചസാര ഉത്പാദകരില്‍ ഒന്നാണ് ത്രിവേണി എഞ്ചിനീയറിംഗ്.

ത്രിവേണി ടര്‍ബൈനിന്റെ പ്രൊമോട്ടര്‍മാരില്‍ ഒരാളായ രതി സാഹ്നിക്കും സിംഗപ്പൂരിലെയും അബുദാബിയിലെയും സോവറിന്‍ വെല്‍ത്ത് ഫണ്ടുകൾക്കും വിദേശ സ്ഥാപനങ്ങളായ നോമുറ, പ്ലൂട്ടസ്, പ്രമുഖ മ്യൂച്വല്‍ ഫണ്ടുകളായ എസ്ബിഐ എംഎഫ്, ആദിത്യ ബിര്‍ളാ എംഎഫ്, സുന്ദരം എംഎഫ്, ഇന്‍വെസ്‌കോ എംഎഫ് തുടങ്ങിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ക്കുമാണ് ത്രിവേണി എഞ്ചിനീയറിംഗ് ഓഹരികള്‍ വിറ്റത്.

ജൂണിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് ത്രിവേണി എഞ്ചിനീയറിങ്ങിന് ത്രിവേണി ടര്‍ബൈനില്‍ 21.85 ശതമാനം ഓഹരിയും രതി സാഹ്നിക്ക് 1.81 ശതമാനം ഓഹരിയുമുണ്ട്.

ഈ ഓഹരി വിറ്റഴിക്കലിന്റെ വരുമാനം ഓഹരി ഉടമകള്‍ക്ക് പ്രതിഫലം നല്‍കുന്നതിനും ബിസിനസിന്റെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും വേണ്ടിയുള്ള ധനസഹായത്തിനും ഉപയോഗിക്കുമെന്ന് ത്രിവേണി എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തരുണ്‍ സാഹ്നി പറഞ്ഞു.