23 Sep 2022 5:55 AM GMT
Summary
ഡെല്‍ഹി: ബെല്‍ജിയം ആസ്ഥാനമായുള്ള ഏജീസ് ഇന്റര്‍നാഷണല്‍ ഇന്‍ഷുറന്‍സ് ഇന്ത്യയിലെ സംയുക്ത സംരഭമായ ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിലെ ഭൂരിഭാഗം ഓഹരികളുടെയും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഐഡിബിഐ ബാങ്കിന്റെ 25 ശതമാനം ഓഹരികള്‍ 580 കോടി രൂപയ്ക്ക് ഏറ്റെടുത്തതോടെയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. ഇതോടെ ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തിലെ 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആദ്യത്തെ വിദേശ പങ്കാളിയായി ഏജീസ് മാറിയതായി ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ എംഡിയും, സിഇഒയുമായ വിഗ്‌നേഷ് ഷഹാനെ പറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് ഇതര […]
ഡെല്‍ഹി: ബെല്‍ജിയം ആസ്ഥാനമായുള്ള ഏജീസ് ഇന്റര്‍നാഷണല്‍ ഇന്‍ഷുറന്‍സ് ഇന്ത്യയിലെ സംയുക്ത സംരഭമായ ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിലെ ഭൂരിഭാഗം ഓഹരികളുടെയും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഐഡിബിഐ ബാങ്കിന്റെ 25 ശതമാനം ഓഹരികള്‍ 580 കോടി രൂപയ്ക്ക് ഏറ്റെടുത്തതോടെയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. ഇതോടെ ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തിലെ 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആദ്യത്തെ വിദേശ പങ്കാളിയായി ഏജീസ് മാറിയതായി ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ എംഡിയും, സിഇഒയുമായ വിഗ്‌നേഷ് ഷഹാനെ പറഞ്ഞു.
ലൈഫ് ഇന്‍ഷുറന്‍സ് ഇതര വിഭാഗത്തില്‍ ഇറ്റലി ആസ്ഥാനമായുള്ള ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കാണ് ഫ്യൂച്ചര്‍ ജനറെലി ഇന്ത്യ ഇന്‍ഷുറന്‍സില്‍ 74 ശതമാനം ഓഹരി പങ്കാളിത്തമുള്ളത്.
നിക്ഷേപം ആകര്‍ഷിക്കാനും, രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യാപനം വര്‍ദ്ധിപ്പിക്കുന്നതിനുമായി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ പങ്കാളികള്‍ക്ക് ഇന്ത്യയിലെ സംയുക്ത ഇന്‍ഷുറന്‍സ് സംരംഭങ്ങളിലെ ഓഹരി പങ്കാളിത്തം 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്താന്‍ അനുമതി നല്‍കിയിരുന്നു.
ആഭ്യന്തര വായ്പാ ദാതാക്കളായ ഐഡിബിഐ ബാങ്കും ഫെഡറല്‍ ബാങ്കും ഏജീസുമായി ചേര്‍ന്ന് 2007 ലാണ് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്ന പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് സംയുക്ത സംരംഭം രൂപീകരിക്കുന്നത്. 2008 മുതല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.ഐഡിബിഐ ബാങ്കിന് 25 ശതമാനം, ഫെഡറല്‍ ബാങ്കിന് 26 ശതമാനം, ഏജിയസിന് 49 ശതമാനം എന്നിങ്ങനെയായിരുന്നു ഓഹരി പങ്കാളിത്തം.
ഈ വര്‍ഷം മെയ് മാസത്തില്‍, എല്‍ഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്ക് സംയുക്ത സംരംഭത്തില്‍ നിന്ന് പുറത്തുപോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഏജിയസിന്റെ ഓഹരി ഏറ്റെടുക്കലുണ്ടായത്.