image

19 Sep 2022 9:09 AM GMT

Stock Market Updates

മികച്ച ഓർഡർ ബുക്ക്: ജെൻസോൾ എഞ്ചിനീയറിങ് 4 ശതമാനം നേട്ടത്തിൽ

MyFin Bureau

മികച്ച ഓർഡർ ബുക്ക്: ജെൻസോൾ എഞ്ചിനീയറിങ് 4 ശതമാനം നേട്ടത്തിൽ
X

Summary

ജെൻസോൾ എഞ്ചിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 4.81 ശതമാനം ഉയർന്നു. കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തിലും, വരാനിരിക്കുന്ന വർഷങ്ങളിലും നടപ്പിലാകാനുള്ള വിവിധ സോളാർ പദ്ധതികളുടെ ഓർഡർ ബുക്ക് 531 കോടി രൂപയായി എന്ന് അറിയിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. 121 മെഗാവാട്ട് മൊത്തം ശേഷിയുള്ള പദ്ധതികൾ ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, ലഡാക്ക്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തമിഴ് നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നടപ്പാക്കുന്നത്. തെലങ്കാന ഗവൺമെന്റിന്റെയും, കേന്ദ്ര […]


ജെൻസോൾ എഞ്ചിനീയറിങ്ങിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 4.81 ശതമാനം ഉയർന്നു. കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തിലും, വരാനിരിക്കുന്ന വർഷങ്ങളിലും നടപ്പിലാകാനുള്ള വിവിധ സോളാർ പദ്ധതികളുടെ ഓർഡർ ബുക്ക് 531 കോടി രൂപയായി എന്ന് അറിയിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. 121 മെഗാവാട്ട് മൊത്തം ശേഷിയുള്ള പദ്ധതികൾ ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, ലഡാക്ക്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തമിഴ് നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നടപ്പാക്കുന്നത്.

തെലങ്കാന ഗവൺമെന്റിന്റെയും, കേന്ദ്ര സർക്കാരിന്റെയും ഉടമസ്ഥതയിലുള്ള കൽക്കരി ഖനന കമ്പനിയായ സിംഗരേണി കോളിയറീസ്, റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മുൻനിര എഞ്ചിനീറിങ് കമ്പനിയായ ബ്രെയ്ത് വെയ്റ്റ് ആൻഡ് കമ്പനി, ഇൻഡസ്ട്രിയൽ ഗ്യാസിന്റെ മുൻനിര നിർമ്മാതാക്കളും വിതരണക്കാരുമായ ഒരു സ്വകാര്യ കമ്പനി എന്നിവരാണ് പുതിയതായി ലഭിച്ച ക്ലയന്റുകൾ. ഇന്ന് 1,608.95 രൂപ വരെ ഉയർന്ന ഓഹരി ഒടുവിൽ 4.23 ശതമാനം വർധിച്ച് 1,599.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.