17 Sep 2022 12:49 AM GMT
Summary
ഡെല്‍ഹി: ഇന്ധന വിലയുടെ അന്താരാഷ്ട്ര തലത്തിലുള്ള വിലയിടിവിന് അനുസൃതിമായി പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ ഇറക്കുമതിയില്‍ ഇന്ന് മുതല്‍ ഇത് ബാധകമാകും. ഇതിന്റെ ഭാഗമായി രണ്ടാഴ്ച കൂടുമ്പോള്‍ നടക്കുന്ന അവലോകനയോഗത്തില്‍ സര്‍ക്കാര്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 13,300 രൂപയില്‍ നിന്ന് 10,500 രൂപയായി കുറച്ചു. ഡീസല്‍ കയറ്റുമതി നികുതി ലിറ്ററിന് 13.5 രൂപയില്‍ നിന്ന് 10 രൂപയായി കുറച്ചു. കൂടാതെ, ഏവിയേഷന്‍ […]
ഡെല്‍ഹി: ഇന്ധന വിലയുടെ അന്താരാഷ്ട്ര തലത്തിലുള്ള വിലയിടിവിന് അനുസൃതിമായി പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ ഇറക്കുമതിയില്‍ ഇന്ന് മുതല്‍ ഇത് ബാധകമാകും.
ഇതിന്റെ ഭാഗമായി രണ്ടാഴ്ച കൂടുമ്പോള്‍ നടക്കുന്ന അവലോകനയോഗത്തില്‍ സര്‍ക്കാര്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 13,300 രൂപയില്‍ നിന്ന് 10,500 രൂപയായി കുറച്ചു. ഡീസല്‍ കയറ്റുമതി നികുതി ലിറ്ററിന് 13.5 രൂപയില്‍ നിന്ന് 10 രൂപയായി കുറച്ചു. കൂടാതെ, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (എടിഎഫ്) കയറ്റുമതിയുടെ നികുതി 9 രൂപയില്‍ നിന്ന് 5 രൂപയായി കുറച്ചു.
അന്താരാഷ്ട്ര എണ്ണവില ഈ മാസം ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതാണ് വിന്‍ഡ്ഫാള്‍ പ്രോഫിറ്റ് ടാക്സില്‍ കുറവ് വരുത്തിയതിന് കാരണം. ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണ സെപ്റ്റംബറില്‍ ബാരലിന് ശരാശരി 92.67 ഡോളറായിരുന്നു. മുന്‍ മാസം ഇത് 97.40 ഡോളറായിരുന്നു.
സ്വകാര്യ റിഫൈനര്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും നയാര എനര്‍ജിയും, ഡീസല്‍, എടിഎഫ് തുടങ്ങിയ ഇന്ധനങ്ങളുടെ പ്രധാന കയറ്റുമതിക്കാരാണ്. എന്നാല്‍ ആഭ്യന്തര ക്രൂഡിന്റെ വന്‍തോതിലുള്ള ലെവി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), വേദാന്ത ലിമിറ്റഡ് തുടങ്ങിയ ഉത്പാദകരെ ലക്ഷ്യമിടുന്നു.
അതേസമയം ഊര്‍ജ്ജ കമ്പനികളുടെ ലാഭത്തിന് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഒപ്പം ജൂലൈ ഒന്നിന് ഇന്ത്യ ആദ്യമായി വിന്‍ഡ് ഫാള്‍ ടാക്‌സ് ചുമത്തി. എന്നാല്‍ അതിനുശേഷം അന്താരാഷ്ട്ര എണ്ണവില കുറയുകയും എണ്ണ ഉത്പദകരുടെയും റിഫൈനര്‍മാരുടെയും ലാഭവിഹിതം ഇല്ലാതാക്കുകയും ചെയ്തു.