image

16 Sep 2022 9:04 AM GMT

Stock Market Updates

ഡക്ടൈൽ അയേൺ പ്ലാന്റ്: ടാറ്റ മെറ്റാലിക്സ് ഓഹരികൾക്ക് മുന്നേറ്റം

MyFin Bureau

ഡക്ടൈൽ അയേൺ പ്ലാന്റ്: ടാറ്റ മെറ്റാലിക്സ് ഓഹരികൾക്ക് മുന്നേറ്റം
X

Summary

ടാറ്റ മെറ്റാലിക്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.44 ശതമാനം ഉയർന്നു. കമ്പനിയുടെ ഖര​ഗ്പൂർ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. 600 കോടി രൂപയുടെ ഈ വിപുലീകരണ പദ്ധതി കമ്പനിയുടെ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റ് ശേഷി രണ്ടു ഘട്ടങ്ങളിലായി പ്രതിവർഷം 4 ലക്ഷം ടണ്ണായി ഉയർത്തുന്നതിന് സഹായിക്കും. പ്രവർത്തനങ്ങൾ സുരക്ഷിതവും, കാര്യക്ഷമവുമാക്കുന്നതിന് ഉയർന്ന തോതിലുള്ള ഓട്ടോമേഷനും റോബോട്ടിക്സും ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും നൂതനമായ ഡിഐ പൈപ്പ് പ്ലാന്റുകളിൽ ഒന്നാണ് പുതിയ പ്ലാന്റ്. […]


ടാറ്റ മെറ്റാലിക്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7.44 ശതമാനം ഉയർന്നു. കമ്പനിയുടെ ഖര​ഗ്പൂർ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. 600 കോടി രൂപയുടെ ഈ വിപുലീകരണ പദ്ധതി കമ്പനിയുടെ ഡക്ടൈൽ അയേൺ പൈപ്പ് പ്ലാന്റ് ശേഷി രണ്ടു ഘട്ടങ്ങളിലായി പ്രതിവർഷം 4 ലക്ഷം ടണ്ണായി ഉയർത്തുന്നതിന് സഹായിക്കും.

പ്രവർത്തനങ്ങൾ സുരക്ഷിതവും, കാര്യക്ഷമവുമാക്കുന്നതിന് ഉയർന്ന തോതിലുള്ള ഓട്ടോമേഷനും റോബോട്ടിക്സും ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും നൂതനമായ ഡിഐ പൈപ്പ് പ്ലാന്റുകളിൽ ഒന്നാണ് പുതിയ പ്ലാന്റ്. ഇത് കമ്പനിയെ പുതിയ ഉത്പന്ന ശേഷി വിപുലീകരിക്കുന്നതിനും, ഇന്ത്യാ ഗവൺമെന്റി​ന്റെ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ അതിവേഗം വളരുന്ന ജല ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കും. 872.75 രൂപ വരെ ഉയർന്ന ഓഹരി ഇന്ന് 836.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.