15 Sep 2022 11:55 PM GMT
Summary
ഡിജിറ്റല്‍ പേയ്മെന്റുകളില്‍ കണ്‍വീനിയന്‍സ് ഫീസ് പിടിമുറുക്കുന്നു. കൊവിഡ് കാലത്ത് ഉത്പന്നങ്ങളുടെ സേവനങ്ങളും വാങ്ങാന്‍ ഏറെ ആശ്രയിച്ചത് കാഷ്ലെസ് ഇടപാടുകളെയാണ്. ഇത് വഴി ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വന്‍ വളര്‍ച്ചയുണ്ടാകുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി വിവിധ സേവന ദാതാക്കള്‍ ഈടാക്കുന്ന ഉയര്‍ന്ന കണ്‍വീനിയന്‍സ് ഫീസിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയിലുള്ള പരാതി വര്‍ധിക്കുകയാണ്. നിലവില്‍ രാജ്യത്ത് കണ്‍വീനിയന്‍സ് ഫീസ് നിയന്ത്രണ വിധേയമല്ല. ഇതിന് പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. ഡിജിറ്റല്‍ സേവന ദാതാക്കളുടെ സൗകര്യത്തിനനുസരിച്ചാണ് ഇവ ഈടാക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റുകളുടെ കൂടെ അധിക […]
ഡിജിറ്റല്‍ പേയ്മെന്റുകളില്‍ കണ്‍വീനിയന്‍സ് ഫീസ് പിടിമുറുക്കുന്നു. കൊവിഡ് കാലത്ത് ഉത്പന്നങ്ങളുടെ സേവനങ്ങളും വാങ്ങാന്‍ ഏറെ ആശ്രയിച്ചത് കാഷ്ലെസ് ഇടപാടുകളെയാണ്. ഇത് വഴി ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വന്‍ വളര്‍ച്ചയുണ്ടാകുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി വിവിധ സേവന ദാതാക്കള്‍ ഈടാക്കുന്ന ഉയര്‍ന്ന കണ്‍വീനിയന്‍സ് ഫീസിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയിലുള്ള പരാതി വര്‍ധിക്കുകയാണ്.
നിലവില്‍ രാജ്യത്ത് കണ്‍വീനിയന്‍സ് ഫീസ് നിയന്ത്രണ വിധേയമല്ല. ഇതിന് പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. ഡിജിറ്റല്‍ സേവന ദാതാക്കളുടെ സൗകര്യത്തിനനുസരിച്ചാണ് ഇവ ഈടാക്കുന്നത്.
ഡിജിറ്റല്‍ പേയ്മെന്റുകളുടെ കൂടെ അധിക ചാര്‍ജ് ഈടാക്കുന്നത് താങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നുയരുന്ന പരാതി. വൈദ്യുതി, ബ്രോഡ്ബാന്‍ഡ്, റെയില്‍വേ ടിക്കറ്റ് അല്ലെങ്കില്‍ എയര്‍ ടിക്കറ്റ് മുതലായ സേവനം ലഭ്യമാകുന്നതിനായി ഉപഭോക്താക്കള്‍ ഡിജിറ്റല്‍ സേവന ദാതാക്കള്‍ക്ക് നല്‍കുന്ന ചാര്‍ജാണ് കണ്‍വീനിയന്‍സ് ഫീസ്.
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍വേ ടിക്കറ്റിംഗ് വെബ്‌സൈറ്റായ ഐആര്‍സിടിസി 10 ശതമാനം വരെ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. ഓണ്‍ലൈനായി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി ബുക്ക് ചെയ്യുന്ന സഫാരികള്‍, സ്‌കൂള്‍ ഫീസ് അടയ്ക്കുന്നതിനും സമാനമായ നിരക്കുകള്‍ ഈടാക്കുന്നുണ്ട്.
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വ്യാപാരികളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന അധിക ചാര്‍ജ് നല്‍കണം. കണ്‍വീനിയന്‍സ് ഫീസ് സംബന്ധിച്ച ഉപഭോക്തൃ താല്‍പ്പര്യം മനസിലാക്കാന്‍ രാജ്യവ്യാപകമായി സര്‍വേ നടത്തപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നത് സംബന്ധിച്ചുമുള്ള ഉപഭോക്തൃ താല്‍പ്പര്യങ്ങളും സര്‍വേ വിലയിരുത്തുന്നു.
രാജ്യത്തെ ഇന്ത്യയിലെ 344 ജില്ലകളിലാണ് സര്‍വേ നടത്തിയത്. 77 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നതായി സര്‍വേ ഫലം സൂചിപ്പിക്കുന്നു. അതേസമയം, 93 ശതമാനത്തോളം ഉപഭോക്താക്കളും സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഇത് ഈടാക്കുന്നത് നിര്‍ത്തി ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേ ഫലം പറയുന്നു.