14 Sep 2022 11:57 PM GMT
Summary
ഡെല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഓണ്‍ലൈന്‍ ഓതന്റിക്കേഷന്‍ (ആധികാരികത) സേവനം വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുവാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കഴിഞ്ഞ കുറച്ച് മാസങ്ങളായി സെബി നിയന്ത്രിക്കുന്ന ഏകദേശം 155 സ്ഥാപനങ്ങള്‍ക്കും, ആര്‍ബിഐ നിയന്ത്രിക്കുന്ന 100-ഓളം സ്ഥാപനങ്ങള്‍ക്കും ഓതന്റിക്കേഷന്‍ സേവനങ്ങള്‍ക്കായി അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും യുഐഡിഎഐ സിഇഒ സൗരഭ് ഗാര്‍ഗ് പറഞ്ഞു. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ മുതല്‍ കോര്‍പ്പറേറ്റ് സേവനങ്ങളില്‍ വരെ ആധാര്‍ വേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഓണ്‍ലൈന്‍ മെക്കാനിസത്തിലൂടെ കൂടുതല്‍ […]
ഡെല്‍ഹി: ആധാര്‍ കാര്‍ഡിന്റെ ഓണ്‍ലൈന്‍ ഓതന്റിക്കേഷന്‍ (ആധികാരികത) സേവനം വ്യാപിപ്പിക്കുന്നതിനായി കൂടുതല്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുവാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കഴിഞ്ഞ കുറച്ച് മാസങ്ങളായി സെബി നിയന്ത്രിക്കുന്ന ഏകദേശം 155 സ്ഥാപനങ്ങള്‍ക്കും, ആര്‍ബിഐ നിയന്ത്രിക്കുന്ന 100-ഓളം സ്ഥാപനങ്ങള്‍ക്കും ഓതന്റിക്കേഷന്‍ സേവനങ്ങള്‍ക്കായി അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും യുഐഡിഎഐ സിഇഒ സൗരഭ് ഗാര്‍ഗ് പറഞ്ഞു. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ മുതല്‍ കോര്‍പ്പറേറ്റ് സേവനങ്ങളില്‍ വരെ ആധാര്‍ വേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'ഓണ്‍ലൈന്‍ മെക്കാനിസത്തിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ഇ-കെവൈസി ഓതന്റിക്കേഷന്‍ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ (യുഐഡിഎഐ) ഇപ്പോഴും 200 അല്ലെങ്കില്‍ 300 സ്ഥാപനങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ 9,000-ത്തിലധികം എന്‍ബിഎഫ്സികളുമായി സഹകരിക്കുന്നുണ്ട്,' അദ്ദേഹം വ്യക്തമാക്കി.
ആധാര്‍ ഉപയോക്താക്കളുടെ ഓഫ്‌ലൈന്‍ ഓതന്റിക്കേഷന്‍ ഒരു ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് മുതല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ പോലുള്ള കോര്‍പ്പറേറ്റുകളുമായി ഇ-കെവൈസി ശേഖരിക്കുന്നത് വരെയുള്ള വിവിധ മോഡുകള്‍ വഴി ചെയ്യാനാകും. ഇന്ത്യയിലെ 99 ശതമാനം ആളുകള്‍ക്കും ആധാര്‍ കാര്‍ഡുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് യുഐഡിഎഐ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. ആധാര്‍ ചട്ടം സെക്ഷന്‍ 7 അനുസരിച്ച് ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് നിയമ വിധേയമായ മറ്റ് സാധ്യതകള്‍ ഉപയോഗിച്ച് സബ്‌സിഡിയോ മറ്റ് സര്‍ക്കാര്‍ ആനൂകൂല്യങ്ങളോ കൈപ്പറാം.
യുഐഡിഎഐ പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഇത്തരം കേസുകളില്‍ വ്യക്തികള്‍ക്ക് ആധാറിനായി പുതിയ അപേക്ഷ നല്‍കാം. പിന്നീട് ആധാര്‍ കാര്‍ഡ് ലഭിക്കുന്നത് വരെ മറ്റ് നിയമ വിധേയ രേഖകള്‍ ഹാജരാക്കി ആനുകൂല്യങ്ങള്‍ കൈപ്പറ്റാം. അതായത് ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഭാവിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടാകും.