15 Sep 2022 8:57 AM GMT
ഹൈബ്രിഡ് പവര്‍ പ്രോജക്ട് ഓര്‍ഡര്‍: കെപിഐ ഗ്രീന്‍ എനര്‍ജി 3 ശതമാനം ഉയര്‍ന്നു
MyFin Bureau
Summary
കെപിഐ ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ അഞ്ച് ശതമാനം ഉയര്‍ന്നു. കമ്പനിയുടെ കാപ്റ്റീവ് പവര്‍ പ്രൊഡ്യൂസര്‍ ബിസിനസ് വിഭാഗത്തിനു കീഴില്‍ സൂറത്തിലെ നോവ്യു ജ്വല്ലറിക്ക് വേണ്ടി 4.20 മെഗാവാട്ടിന്റെ വിൻഡ്-സോളാർ ഹൈബ്രിഡ് പദ്ധതിക്കുള്ള ഓര്‍ഡര്‍ ലഭിച്ചതോടെയാണ് ഈ നേട്ടം. ഈ മാസം ആദ്യം കമ്പനി ഗുജറാത്ത് ഹൈബ്രിഡ് പവര്‍ പോളിസിയുടെ ഭാഗമായി 16.10 മെഗാ വാട്ട് ഗ്രീന്‍ ഹൈബ്രിഡ് പവര്‍ കപ്പാസിറ്റി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി എസ്ബിഐ യില്‍ നിന്നും 132 കോടി രൂപയുടെ […]
കെപിഐ ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ അഞ്ച് ശതമാനം ഉയര്‍ന്നു. കമ്പനിയുടെ കാപ്റ്റീവ് പവര്‍ പ്രൊഡ്യൂസര്‍ ബിസിനസ് വിഭാഗത്തിനു കീഴില്‍ സൂറത്തിലെ നോവ്യു ജ്വല്ലറിക്ക് വേണ്ടി 4.20 മെഗാവാട്ടിന്റെ വിൻഡ്-സോളാർ ഹൈബ്രിഡ് പദ്ധതിക്കുള്ള ഓര്‍ഡര്‍ ലഭിച്ചതോടെയാണ് ഈ നേട്ടം. ഈ മാസം ആദ്യം കമ്പനി ഗുജറാത്ത് ഹൈബ്രിഡ് പവര്‍ പോളിസിയുടെ ഭാഗമായി 16.10 മെഗാ വാട്ട് ഗ്രീന്‍ ഹൈബ്രിഡ് പവര്‍ കപ്പാസിറ്റി പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനായി എസ്ബിഐ യില്‍ നിന്നും 132 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നേടിയിരുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരി വില 920 രൂപ വരെയെത്തിയിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി 2.93 ശതമാനം ഉയര്‍ന്ന് 900.55 രൂപയിൽ ക്ലോസ് ചെയ്തു.