image

13 Sept 2022 3:35 AM

എച് ഡി എഫ് സി ലൈഫിന്റെ 4.3 കോടി ഓഹരികൾ വിൽക്കാനൊരുങ്ങി അബർഡീൻ

MyFin Desk

HDFC Life Insurance
X

Summary

മുംബൈ: യുകെ ആസ്ഥാനമായുള്ള നിക്ഷേപ കമ്പനി അബർഡീൻ (abrdn) എച് ഡി എഫ് സി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കുടിശികയുള്ള ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നു. രണ്ട് ശതമാനത്തോളം വരുന്ന 4.3 കോടി ഓഹരികൾ വിറ്റ് 2,425 കോടി രൂപ, ബ്ലോക്ക് ഡീലിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മർച്ചന്റ് ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. ബ്ലോക് ഡീലിലൂടെ, 2.5 ശതമാനം ഇളവിൽ, 564.1 രൂപ മുതൽ 578.55 രൂപ വരെയാണ് വില നിശ്ചയിട്ടുള്ളത്. ഈ വ്യാപാരം നടന്നു കഴിഞ്ഞാൽ അബർഡീൻറെ നിലവിൽ […]


മുംബൈ: യുകെ ആസ്ഥാനമായുള്ള നിക്ഷേപ കമ്പനി അബർഡീൻ (abrdn) എച് ഡി എഫ് സി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ കുടിശികയുള്ള ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നു.

രണ്ട് ശതമാനത്തോളം വരുന്ന 4.3 കോടി ഓഹരികൾ വിറ്റ് 2,425 കോടി രൂപ, ബ്ലോക്ക് ഡീലിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മർച്ചന്റ് ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു.

ബ്ലോക് ഡീലിലൂടെ, 2.5 ശതമാനം ഇളവിൽ, 564.1 രൂപ മുതൽ 578.55 രൂപ വരെയാണ് വില നിശ്ചയിട്ടുള്ളത്. ഈ വ്യാപാരം നടന്നു കഴിഞ്ഞാൽ അബർഡീൻറെ നിലവിൽ കൈ വശം വച്ചിരിക്കുന്ന ഓഹരികൾ 3.7 ശതമാനത്തിൽ നിന്നും 1.7 ശതമാനമായി കുറയു൦. മറ്റൊരു പ്രൊമോട്ടറായ എച് ഡി എഫ് സി കമ്പനിയുടെ 48.7 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്.

എഡിൻബെർഗ് ആസ്ഥാനമായുള്ള കമ്പനി മുൻപ് സ്റ്റാൻഡേർഡ് ലൈഫ് അബർഡീൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

ബോഫ സെക്യൂരിറ്റീസ് ആണ് ഓഹരി വിൽപനയുടെ ബുക്ക് റണ്ണർ.

ഇന്ന് വ്യാപാരം അന്തിമ ഘട്ടത്തോടെ അടുക്കുമ്പോൾ എച് ഡി എഫ് സി ലൈഫ് ഇൻഷുറസിന്റെ ഓഹരികൾ തിങ്കളാഴ്ചത്തേതിൽ നിന്നും .3 ശതമാനം നേട്ടത്തിൽ 586.10 രൂപയിലാണ് വ്യപാരം നടക്കുന്നത്.