7 Sept 2022 8:50 AM IST
Summary
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി പ്രത്യേക സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. റെയിന്‍ബോ സേവിംഗ്സ് അക്കൗണ്ട് എന്നു പേരിട്ടിരിക്കുന്ന ഇതിലൂടെ ഉയര്‍ന്ന പലിശയും, വൈവിധ്യമാര്‍ന്ന ഡെബിറ്റ് കാര്‍ഡ് സേവനങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി നല്‍കും. 2015 ല്‍ ആര്‍ബിഐ ബാങ്കുകളോട് അവയുടെ ഫോമുകളിലും, അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡറിനായി പ്രത്യേക കോളം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രമുണ്ട് ഇസാഫ് ബാങ്കിന്. രാജ്യത്തെ മുന്‍നിര സോഷ്യല്‍ ബാങ്കാവുകയാണ് ലക്ഷ്യം. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവര്‍ക്കിടയിലെ സമ്പാദ്യ ശീലം സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള […]
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി പ്രത്യേക സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. റെയിന്‍ബോ സേവിംഗ്സ് അക്കൗണ്ട് എന്നു പേരിട്ടിരിക്കുന്ന ഇതിലൂടെ ഉയര്‍ന്ന പലിശയും, വൈവിധ്യമാര്‍ന്ന ഡെബിറ്റ് കാര്‍ഡ് സേവനങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി നല്‍കും.
2015 ല്‍ ആര്‍ബിഐ ബാങ്കുകളോട് അവയുടെ ഫോമുകളിലും, അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡറിനായി പ്രത്യേക കോളം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രമുണ്ട് ഇസാഫ് ബാങ്കിന്. രാജ്യത്തെ മുന്‍നിര സോഷ്യല്‍ ബാങ്കാവുകയാണ് ലക്ഷ്യം.
സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവര്‍ക്കിടയിലെ സമ്പാദ്യ ശീലം സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സംഭാവന ചെയ്യുമെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ കെ പോള്‍ തോമസ് പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍,നവോദയ മൂവ്മെന്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.