Summary
ഡെല്‍ഹി: ആഭ്യന്തര വിതരണം സുഗമമാക്കാനും വില നിയന്ത്രണം നിലനിര്‍ത്താനും ലക്ഷ്യമിട്ട് ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവയിലുള്ള ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടാൻ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി). ഇന്നലെ പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലാണ് ആറ് മാസത്തേയ്ക്ക് കൂടി ഇത് നീട്ടിയതായി അറിയിച്ചിരിക്കുന്നത്. ക്രൂഡ് പാം ഓയില്‍, ആര്‍ബിഡി പാമോലിന്‍, ആര്‍ബിഡി പാം ഓയില്‍, ക്രൂഡ് സോയാബീന്‍ ഓയില്‍, റിഫൈന്‍ഡ് സോയാബീന്‍ ഓയില്‍, ക്രൂഡ് സണ്‍ഫ്‌ലവര്‍ ഓയില്‍, റിഫൈന്‍ഡ് […]
ഡെല്‍ഹി: ആഭ്യന്തര വിതരണം സുഗമമാക്കാനും വില നിയന്ത്രണം നിലനിര്‍ത്താനും ലക്ഷ്യമിട്ട് ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവയിലുള്ള ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടാൻ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി).
ഇന്നലെ പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലാണ് ആറ് മാസത്തേയ്ക്ക് കൂടി ഇത് നീട്ടിയതായി അറിയിച്ചിരിക്കുന്നത്.
ക്രൂഡ് പാം ഓയില്‍, ആര്‍ബിഡി പാമോലിന്‍, ആര്‍ബിഡി പാം ഓയില്‍, ക്രൂഡ് സോയാബീന്‍ ഓയില്‍, റിഫൈന്‍ഡ് സോയാബീന്‍ ഓയില്‍, ക്രൂഡ് സണ്‍ഫ്‌ലവര്‍ ഓയില്‍, റിഫൈന്‍ഡ് സണ്‍ഫ്‌ലവര്‍ ഓയില്‍ എന്നിവയുടെ നിലവിലെ തീരുവ മാറ്റമില്ലാതെ തുടരുമെന്ന് സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
നിലവില്‍, അസംസ്‌കൃത ഇനം പാമോയില്‍, സോയാബീന്‍ ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവയ്ക്ക് ഇറക്കുമതി തീരുവയില്ല. എന്നിരുന്നാലും, കാര്‍ഷിക സെസ് അഞ്ച് ശതമാനവും സാമൂഹിക ക്ഷേമ സെസ് 10 ശതമാനവും കണക്കിലെടുക്കുമ്പോള്‍, ഈ മൂന്ന് ഭക്ഷ്യ എണ്ണകളുടെയും അസംസ്‌കൃത ഇനങ്ങളുടെ തീരുവ 5.5 ശതമാനം ആകേണ്ടതാണ്.
പാമോലിന്‍, പാമോയില്‍ എന്നിവയുടെ ശുദ്ധീകരിച്ച വകഭേദങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5 ശതമാനവും സാമൂഹ്യക്ഷേമ സെസ് 1.25 ശതമാനവുമാണ്. അതിനാല്‍ തീരുവ 13.75 ശതമാനമാണ്. അതേസമയം, റിഫൈന്‍ഡ് സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 17.5 ശതമാനവും 1.25 ശതമാനം സാമൂഹിക ക്ഷേമ സെസും കണക്കിലെടുക്കുമ്പോള്‍, ഫലപ്രദമായ തീരുവ 19.25 ശതമാനമാണ്.
സോയാബീന്‍ പോലുള്ള ഖാരിഫ് എണ്ണക്കുരുവിളകള്‍ ആഭ്യന്തര വിപണിയിലെത്തുമ്പോള്‍ ഒക്ടോബറില്‍ സര്‍ക്കാര്‍നികുതി ഘടന പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് എസ്ഇഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത വ്യക്തമാക്കുന്നത്.