image

3 Sep 2022 5:30 AM GMT

തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363 കോടി രൂപ സമാഹരിച്ചു

MyFin Bureau

തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363 കോടി രൂപ സമാഹരിച്ചു
X

Summary

ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363 കോടി രൂപ സമാഹരിച്ചതായി സ്വകാര്യ മേഖല ബാങ്കായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് അറിയിച്ചു. 71.28 ലക്ഷം ഇക്വിറ്റി ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക് 510 രൂപ നിരക്കിലാണ് അനുവദിച്ചത്. സൊസൈറ്റി ജനറല്‍, നോമുറ സിംഗപ്പൂര്‍, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മണിവൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ആങ്കര്‍ […]


ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363 കോടി രൂപ സമാഹരിച്ചതായി സ്വകാര്യ മേഖല ബാങ്കായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് അറിയിച്ചു. 71.28 ലക്ഷം ഇക്വിറ്റി ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക് 510 രൂപ നിരക്കിലാണ് അനുവദിച്ചത്. സൊസൈറ്റി ജനറല്‍, നോമുറ സിംഗപ്പൂര്‍, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മണിവൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.
തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന സെപ്റ്റംബര്‍ 5-ന് ആരംഭിച്ച് സെപ്റ്റംബര്‍ 7-ന് അവസാനിക്കും. ഓഹരിയൊന്നിന് 500-525 രൂപ വിലയുള്ള 1.58 കോടി ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂ ആണ് ഐപിഒ. ബാങ്ക് ഐപിഒ വഴി 831.6 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാങ്ക് ഭാവി മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഐപിഒയില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കും. രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ബാങ്കുകളിലൊന്നാണ് തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്. ഇത് പ്രാഥമികമായി എംഎസ്എംഇ, കാര്‍ഷിക, റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗും, മറ്റ് സാമ്പത്തിക സേവനങ്ങള്‍ നല്‍കി വരുന്നു.