image

2 Sept 2022 3:20 AM

Economy

പ്രതീക്ഷ പോലെ ശോഭിച്ചില്ല, വളര്‍ച്ചാ പ്രവചനം 6.8% ആയി കുറച്ച് എസ്ബിഐ

MyFin Desk

പ്രതീക്ഷ പോലെ ശോഭിച്ചില്ല, വളര്‍ച്ചാ പ്രവചനം 6.8% ആയി കുറച്ച് എസ്ബിഐ
X

Summary

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന സൂചനയുമായി സ്റ്റേറ്റ് ബാങ്ക്് ഓഫ് ഇന്ത്യയുടെ പ്രവചനം. ഈ വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.5 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായി എസ്ബിഐ കുറച്ചുവെന്ന് എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് അറിയിച്ചു. ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചയത്ര വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് വളര്‍ച്ചാ അനുമാനം കുറച്ചിരിക്കുന്നത്. ഒന്നാം പാദത്തിലെ ജി.ഡി.പി വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ ദേശീയ സ്ഥിതിവിവരണ കണക്ക് […]


മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന സൂചനയുമായി സ്റ്റേറ്റ് ബാങ്ക്് ഓഫ് ഇന്ത്യയുടെ പ്രവചനം. ഈ വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.5 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായി എസ്ബിഐ കുറച്ചുവെന്ന് എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് അറിയിച്ചു. ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചയത്ര വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് വളര്‍ച്ചാ അനുമാനം കുറച്ചിരിക്കുന്നത്.

ഒന്നാം പാദത്തിലെ ജി.ഡി.പി വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ ദേശീയ സ്ഥിതിവിവരണ കണക്ക് മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ 13.5 ശതമാനം വളര്‍ച്ചയാണ് സമ്പദ്വ്യവസ്ഥയിലുണ്ടായത്. എന്നാല്‍, 15 മുതല്‍ 16.7 ശതമാനം വരെ വളര്‍ച്ച സമ്പദ്വ്യവസ്ഥയില്‍ ആദ്യപാദത്തിലുണ്ടാവുമെന്നായിരുന്നു ആര്‍.ബി.ഐയുടെ പ്രവചനം. 15.7 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നാണ് സൗമ്യ കാന്തി ഘോഷ് നേരത്തെ പ്രവചിച്ചിരുന്നത്.

ഒന്നാം പാദത്തില്‍ വ്യവസായ മേഖലയില്‍ 8.6 ശതമാനവും സേവനമേഖലയില്‍ 17.6, കാര്‍ഷിക മേഖലയില്‍ 4.5 ശതമാനവും വളര്‍ച്ചയുണ്ടായി. സ്വകാര്യ ഉപഭോഗം വര്‍ധിച്ചതാണ് സമ്പദ്വ്യവസ്ഥക്ക് ഉണര്‍വേകിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതും ബിസിനസുകള്‍ കോവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്തത് വ്യാപാരികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.