2 Sep 2022 9:55 AM GMT
Summary
തൻല പ്ലാറ്റ്ഫോമിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.47 ശതമാനം ഉയർന്നു. കമ്പനിയുടെ ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള തീരുമാനം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ബോർഡ് യോഗം സെപ്റ്റംബർ 8 നു ചേരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഓഹരി ഉടമകൾക്ക് പണം തിരികെ നല്കുന്നതിനുള്ള ഒരു മാർഗമാണ് ഓഹരി തിരികെ വാങ്ങൽ. ഇത് വിപണിയിലെ ഓഹരികളുടെ എണ്ണം കുറയ്ക്കുകയും, ദീർഘകാലത്തിൽ ഓഹരി ഉടമകളുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യും. 754 രൂപ വരെ ഉയർന്ന ഓഹരി, 2.81 ശതമാനം നേട്ടത്തിൽ 741.95 […]
തൻല പ്ലാറ്റ്ഫോമിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4.47 ശതമാനം ഉയർന്നു. കമ്പനിയുടെ ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള തീരുമാനം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ബോർഡ് യോഗം സെപ്റ്റംബർ 8 നു ചേരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.
ഓഹരി ഉടമകൾക്ക് പണം തിരികെ നല്കുന്നതിനുള്ള ഒരു മാർഗമാണ് ഓഹരി തിരികെ വാങ്ങൽ. ഇത് വിപണിയിലെ ഓഹരികളുടെ എണ്ണം കുറയ്ക്കുകയും, ദീർഘകാലത്തിൽ ഓഹരി ഉടമകളുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യും.
754 രൂപ വരെ ഉയർന്ന ഓഹരി, 2.81 ശതമാനം നേട്ടത്തിൽ 741.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1.60 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലെ ശരാശരി വ്യാപാരം ചെയ്ത ഓഹരികളുടെ തോത് 0.58 ലക്ഷമാണ്.