1 Sep 2022 10:43 PM GMT
Summary
മുംബൈ: വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡിന്റെ കയറ്റുമതി ഉള്‍പ്പെടെയുള്ള മൊത്തം വാഹന വില്‍പ്പന ഓഗസ്റ്റില്‍ 51 ശതമാനം വര്‍ധിച്ച് 14,121 എണ്ണമെത്തി. മുന്‍ വര്‍ഷം ഓഗസ്റ്റില്‍ കമ്പനി മൊത്തം 9,360 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു. മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളുടെ (എം ആന്‍ഡ് എച്ച്സിവി) മൊത്ത വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 81 ശതമാനം ഉയര്‍ന്ന് 8,379 എണ്ണമെത്തി. 2021 ഓഗസ്റ്റില്‍ ഇത് 4,632 എണ്ണമായിരുന്നു. ട്രക്ക് വില്‍പ്പയില്‍ 70 ശതമാനം വര്‍ധിച്ച് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4,297 […]
മുംബൈ: വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡിന്റെ കയറ്റുമതി ഉള്‍പ്പെടെയുള്ള മൊത്തം വാഹന വില്‍പ്പന ഓഗസ്റ്റില്‍ 51 ശതമാനം വര്‍ധിച്ച് 14,121 എണ്ണമെത്തി.
മുന്‍ വര്‍ഷം ഓഗസ്റ്റില്‍ കമ്പനി മൊത്തം 9,360 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.
മീഡിയം, ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളുടെ (എം ആന്‍ഡ് എച്ച്സിവി) മൊത്ത വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 81 ശതമാനം ഉയര്‍ന്ന് 8,379 എണ്ണമെത്തി. 2021 ഓഗസ്റ്റില്‍ ഇത് 4,632 എണ്ണമായിരുന്നു. ട്രക്ക് വില്‍പ്പയില്‍ 70 ശതമാനം വര്‍ധിച്ച് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 4,297 വാഹനങ്ങളില്‍ നിന്ന് 7,325 എണ്ണമെത്തി.
ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെ (എല്‍സിവി) വില്‍പ്പന ഓഗസ്റ്റില്‍ 5,742 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 4,728 വാഹനങ്ങളായിരുന്നു. 21 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ആഭ്യന്തര വാഹന വില്‍പ്പന ഓഗസ്റ്റില്‍ 58 ശതമാനം വര്‍ധിച്ച് 13,301 എണ്ണമായി. മുന്‍ വര്‍ഷം ഇത് 8,400 എണ്ണമായിരുന്നുവെന്ന് കമ്പനി അറിയിച്ചു.