image

31 Aug 2022 8:41 PM GMT

Power

കടപ്പത്രത്തിലൂടെ 12,000 കോടി രൂപ സമാഹരിക്കാന്‍ എന്‍ടിപിസി

MyFin Desk

കടപ്പത്രത്തിലൂടെ 12,000 കോടി രൂപ സമാഹരിക്കാന്‍ എന്‍ടിപിസി
X

Summary

ഡെല്‍ഹി: സ്വകാര്യ ഇടപാടിന്റെ അടിസ്ഥാനത്തില്‍ ഓഹരികളാക്കി മാറ്റാനാകാത്ത കടപത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് എന്‍ടിപിസിക്ക് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ ആവശ്യമായ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയത്. കമ്പനിയുടെ ബോര്‍ഡ് 2022 ജൂലൈ 29-ന് നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി സമാഹരിക്കുന്ന തുക മൂലധന ചെലവുകള്‍ക്കും പ്രവര്‍ത്തന മൂലധനത്തിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും കമ്പനി ഉപയോഗിക്കും. കമ്പനി ഇപ്പോള്‍ ശേഷി വര്‍ധിപ്പിക്കുന്ന ഘട്ടത്തിലായതിനാല്‍ മൂലധനച്ചെലവിന്റെ വലിയൊരു ഭാഗം വായ്പയിലൂടെയാണ് […]


ഡെല്‍ഹി: സ്വകാര്യ ഇടപാടിന്റെ അടിസ്ഥാനത്തില്‍ ഓഹരികളാക്കി മാറ്റാനാകാത്ത കടപത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് എന്‍ടിപിസിക്ക് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു.

വാര്‍ഷിക പൊതുയോഗത്തില്‍ ആവശ്യമായ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസാക്കിയത്.

കമ്പനിയുടെ ബോര്‍ഡ് 2022 ജൂലൈ 29-ന് നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു.

ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി സമാഹരിക്കുന്ന തുക മൂലധന ചെലവുകള്‍ക്കും പ്രവര്‍ത്തന മൂലധനത്തിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും കമ്പനി ഉപയോഗിക്കും.

കമ്പനി ഇപ്പോള്‍ ശേഷി വര്‍ധിപ്പിക്കുന്ന ഘട്ടത്തിലായതിനാല്‍ മൂലധനച്ചെലവിന്റെ വലിയൊരു ഭാഗം വായ്പയിലൂടെയാണ് കണ്ടെത്തുന്നത്.