1 Sept 2022 5:21 AM IST
Summary
ഡെല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണക്കമ്പനികള്‍. സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1,885 രൂപയാകും ഈടാക്കുക (ഡെല്‍ഹി വില). നേരത്തെ ഇത് 1,976 രൂപയായിരുന്നു. എന്നാല്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന് 36 രൂപ കുറച്ചിരുന്നു. അതിന് തൊട്ടു മുന്‍പ് വില കുറച്ചത് ജൂലൈ ആറിനാണ്. അന്ന് സിലിണ്ടറിന് 8.50 രൂപയാണ് കുറച്ചത്. ഇതേ ദിവസം 14.2 […]
ഡെല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണക്കമ്പനികള്‍. സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1,885 രൂപയാകും ഈടാക്കുക (ഡെല്‍ഹി വില). നേരത്തെ ഇത് 1,976 രൂപയായിരുന്നു. എന്നാല്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന് 36 രൂപ കുറച്ചിരുന്നു. അതിന് തൊട്ടു മുന്‍പ് വില കുറച്ചത് ജൂലൈ ആറിനാണ്. അന്ന് സിലിണ്ടറിന് 8.50 രൂപയാണ് കുറച്ചത്. ഇതേ ദിവസം 14.2 കിലോഗ്രാമുള്ള ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനവ് ഏര്‍പ്പെടുത്തിയിരുന്നു. ഡെല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 1,053 രൂപയാണ് ഇന്നത്തെ വില.