31 Aug 2022 1:10 AM GMT
Summary
ഡെല്‍ഹി: ടാറ്റ സ്റ്റീല്‍ തങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടാറ്റ സ്റ്റീല്‍ മൈനിംഗ് ലിമിറ്റഡില്‍ (ടിഎസ്എംഎല്‍) ഏകദേശം 54 കോടി രൂപ നിക്ഷേപിച്ചതായി കമ്പനി അറിയിച്ചു. പ്രിഫറന്‍ഷ്യല്‍ അടിസ്ഥാനത്തില്‍ അധിക ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെയായിരുന്നു നിക്ഷേപം. മൂലധന ചെലവ് ആവശ്യങ്ങള്‍ക്കായി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ടിഎസ്എംഎല്‍ പറഞ്ഞു. ടിഎസ്എംഎല്ലിന്റെ 10 രൂപ വീതമുള്ള 2,81,98,433 ഇക്വിറ്റി ഓഹരികള്‍ ഒരു ഓഹരിക്ക് 9.15 രൂപ പ്രീമിയം നല്‍കിയാണ് ടാറ്റ സ്റ്റീല്‍ സ്വന്തമാക്കിയത്. ഏറ്റെടുക്കുന്നതിന് മുമ്പ്, ടാറ്റ സ്റ്റീലിന് ടിഎസ്എംഎല്ലിന്റെ […]
ഡെല്‍ഹി: ടാറ്റ സ്റ്റീല്‍ തങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ടാറ്റ സ്റ്റീല്‍ മൈനിംഗ് ലിമിറ്റഡില്‍ (ടിഎസ്എംഎല്‍) ഏകദേശം 54 കോടി രൂപ നിക്ഷേപിച്ചതായി കമ്പനി അറിയിച്ചു. പ്രിഫറന്‍ഷ്യല്‍ അടിസ്ഥാനത്തില്‍ അധിക ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെയായിരുന്നു നിക്ഷേപം.
മൂലധന ചെലവ് ആവശ്യങ്ങള്‍ക്കായി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ടിഎസ്എംഎല്‍ പറഞ്ഞു.
ടിഎസ്എംഎല്ലിന്റെ 10 രൂപ വീതമുള്ള 2,81,98,433 ഇക്വിറ്റി ഓഹരികള്‍ ഒരു ഓഹരിക്ക് 9.15 രൂപ പ്രീമിയം നല്‍കിയാണ് ടാറ്റ സ്റ്റീല്‍ സ്വന്തമാക്കിയത്.
ഏറ്റെടുക്കുന്നതിന് മുമ്പ്, ടാറ്റ സ്റ്റീലിന് ടിഎസ്എംഎല്ലിന്റെ 100 ശതമാനം ഓഹരികൾ (82,19,17,021 ഓഹരികള്‍) ഉണ്ടായിരുന്നു. ഏറ്റെടുക്കലിന് ശേഷം ടാറ്റ സ്റ്റീലിന് ടിഎസ്എംഎല്ലിന്റെ 85,01,15,454 ഓഹരികള്‍ കൈവശമുണ്ടാകും.
ഖനനവും ഫെറോ അലോയ് ബിസിനസ്സുമാണ് ടിഎസ്എംഎല്ലിനുള്ളത്. മൂന്ന് ക്രോമൈറ്റ് ഖനികളും രണ്ട് ഫെറോ അലോയ് പ്ലാന്റുകളും കമ്പനിക്ക് സ്വന്തമായുണ്ട്.
ഫെറോക്രോം നിര്‍മ്മാണത്തിനായി ഏഴ് എക്സ്റ്റേണല്‍ ഫെറോ സംസ്‌കരണ കേന്ദ്രങ്ങളുമായി കമ്പനി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍, റിഫ്രാക്ടറി നിര്‍മ്മാതാക്കള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ ടിഎസ്എംഎല്‍ നല്‍കുന്നുണ്ട്.