29 Aug 2022 3:22 AM
Summary
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഉപഭോക്താക്കളുടെ അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിന് 2022 ആഗസ്റ്റ് 31-നകം കെവൈസി (നോ യുവര്‍ കസ്്റ്റമര്‍) വിശദാംശങ്ങള്‍ പുതുക്കണമെന്ന് ട്വിറ്ററിൽ അറിയിച്ചു. കെവൈസി പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്ന് ബാങ്ക് അറിയിച്ചു. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും കെവൈസി അപ്ഡേറ്റ് നിര്‍ബന്ധമാണ്. കെവൈസി അപഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സേവനമായ 1800 180 2222/ 1800 103 2222 (ടോള്‍ ഫ്രീ)/ 01202490000 (ടോള്‍ഡ് നമ്പര്‍) എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ […]
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഉപഭോക്താക്കളുടെ അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിന് 2022 ആഗസ്റ്റ് 31-നകം കെവൈസി (നോ യുവര്‍ കസ്്റ്റമര്‍) വിശദാംശങ്ങള്‍ പുതുക്കണമെന്ന് ട്വിറ്ററിൽ അറിയിച്ചു. കെവൈസി പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്ന് ബാങ്ക് അറിയിച്ചു. ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും കെവൈസി അപ്ഡേറ്റ് നിര്‍ബന്ധമാണ്. കെവൈസി അപഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സേവനമായ 1800 180 2222/ 1800 103 2222 (ടോള്‍ ഫ്രീ)/ 01202490000 (ടോള്‍ഡ് നമ്പര്‍) എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പിഎൻബി യുടെ
ട്വീറ്റ് അനുസരിച്ച് മാർച്ച് 31 ന് കെ വൈ സി അപ്ഡേഷൻ ഡ്യൂ ആയിട്ടുള്ളവർക്കാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
Important announcement regarding #KYC, please note! pic.twitter.com/2RSJrZxxMf
— Punjab National Bank (@pnbindia) August 17, 2022
ഉപഭോക്താക്കള്‍ക്ക് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് പോലുള്ള ഫോട്ടോയും വിലാസവും ഉള്‍പ്പെടുന്ന ആധികാരിക രേഖകള്‍ കെവൈസി അപഡേഷന് ഭാഗമായി സമര്‍പ്പിക്കാവുന്നതാണ്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായ പ്രവര്‍ത്തനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് തടയാനാണ് കെവൈസി വിവരങ്ങള്‍ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുന്നത്. ഇടപാടുകാരുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ മനസിലാക്കാനും, അതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനും ബാങ്കുകള്‍ക്ക് ഇതിലൂടെ സാധിക്കും.