image

29 Aug 2022 6:14 AM GMT

Cement

മൂലധന നിക്ഷേപങ്ങൾക്കായി ഗ്രാസിം 3,117 കോടി രൂപ മാറ്റിവെക്കും: ബിര്‍ള ഗ്രൂപ്പ്

PTI

മൂലധന നിക്ഷേപങ്ങൾക്കായി ഗ്രാസിം 3,117 കോടി രൂപ മാറ്റിവെക്കും: ബിര്‍ള ഗ്രൂപ്പ്
X

Summary

ഡെല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് 2023 സാമ്പത്തിക വര്‍ഷത്തില്‍ നിലവിലുള്ള ബിസിനസുകളില്‍ 3,117 കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള അറിയിച്ചു. ഈ നിക്ഷേപം പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ളതായിരിക്കും. പെയിന്റുകളും ബി 2 ബി ഇ-കൊമേഴ്സ് ബിസിനസ്സും ഒഴികെ നിലവിലുള്ള ബിസിനസുകള്‍ക്കായാണ് തുക നീക്കിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെയിന്റ് ബിസിനസിനായി കമ്പനി ബോര്‍ഡ് ഇതിനകം 1,000 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് (കാപെക്സ്) അംഗീകരിച്ചു. അതില്‍ […]


ഡെല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് 2023 സാമ്പത്തിക വര്‍ഷത്തില്‍ നിലവിലുള്ള ബിസിനസുകളില്‍ 3,117 കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള അറിയിച്ചു.

ഈ നിക്ഷേപം പ്ലാന്റുകളുടെ ശേഷി വർധിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ളതായിരിക്കും. പെയിന്റുകളും ബി 2 ബി ഇ-കൊമേഴ്സ് ബിസിനസ്സും ഒഴികെ നിലവിലുള്ള ബിസിനസുകള്‍ക്കായാണ് തുക നീക്കിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പെയിന്റ് ബിസിനസിനായി കമ്പനി ബോര്‍ഡ് ഇതിനകം 1,000 കോടി രൂപയുടെ മൊത്തം മൂലധന ചെലവ് (കാപെക്സ്) അംഗീകരിച്ചു. അതില്‍ 2022 വരെ 605 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

കൂടാതെ, ബി 2 ബി ഇ-കൊമേഴ്സ് ബിസിനസിനായി കമ്പനി 2,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും ബിര്‍ള കൂട്ടിച്ചേര്‍ത്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിക്ഷേപത്തോടെ ബില്‍ഡിംഗ് മെറ്റീരിയല്‍ വിഭാഗത്തിനായി ബി2ബി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം ഈ വര്‍ഷം ജൂലൈയില്‍ ഗ്രാസിം പ്രഖ്യാപിച്ചിരുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാസിം മൊത്തം 1,958 കോടി രൂപ ചെലവഴിച്ചതായി ബിര്‍ള പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക വരുമാനം 25 ശതമാനം വര്‍ധിച്ച് 95,701 കോടി രൂപയായിരുന്നു.