26 Aug 2022 7:27 PM GMT
Summary
ഡെല്‍ഹി: എന്‍ഡിടിവിയുടെ ഓഹരികള്‍ നേടണമെങ്കില്‍ സെബിയുടെ അനുമതി വേണമെന്ന ഡയറക്ടര്‍മാരുടെ വാദം അദാനി ഗ്രൂപ്പ് തള്ളി. പ്രണോയ് റോയിയ്ക്കും രാധികാ റോയിയ്ക്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ വിലക്കുണ്ടെന്നും അതിനാല്‍ ഓഹരി കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു വാദം. പ്രമോട്ടര്‍ സ്ഥാപനമായ വിപിസിഎല്ലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ സെബിയുടെ അനുമതി ആവശ്യമാണെന്ന് എന്‍ഡിടിവി റെഗുലേറ്ററി ഫയലിംഗില്‍ വാദിച്ചിരുന്നു. രാധിക റോയ് ആൻഡ് പ്രണോയ് റോയ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ആർആര്‍പിആര്‍) ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാനരഹിതവും നിയമപരമായി അംഗീകരിക്കാനാവാത്തതുമാണെന്ന് […]
ഡെല്‍ഹി: എന്‍ഡിടിവിയുടെ ഓഹരികള്‍ നേടണമെങ്കില്‍ സെബിയുടെ അനുമതി വേണമെന്ന ഡയറക്ടര്‍മാരുടെ വാദം അദാനി ഗ്രൂപ്പ് തള്ളി.
പ്രണോയ് റോയിയ്ക്കും രാധികാ റോയിയ്ക്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ വിലക്കുണ്ടെന്നും അതിനാല്‍ ഓഹരി കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു വാദം.
പ്രമോട്ടര്‍ സ്ഥാപനമായ വിപിസിഎല്ലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ സെബിയുടെ അനുമതി ആവശ്യമാണെന്ന് എന്‍ഡിടിവി റെഗുലേറ്ററി ഫയലിംഗില്‍ വാദിച്ചിരുന്നു.
രാധിക റോയ് ആൻഡ് പ്രണോയ് റോയ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ആർആര്‍പിആര്‍) ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാനരഹിതവും നിയമപരമായി അംഗീകരിക്കാനാവാത്തതുമാണെന്ന് വിപിസിഎല്‍ പറഞ്ഞു. വാറന്റ് നോട്ടീസില്‍ വ്യക്തമാക്കിയതുപോലെ സ്ഥാപനം ബാധ്യതകള്‍ ഉടന്‍ തീര്‍ക്കാനും ഓഹരികള്‍ അനുവദിക്കാനും ബാധ്യസ്ഥരാണെന്നും വിസിപിഎല്‍ പറഞ്ഞു.
2020 നവംബര്‍ 27 ലെ ഉത്തരവില്‍ ആര്‍ആര്‍പിആര്‍ കക്ഷിയല്ലെന്നും അതിനാല്‍ സ്ഥാപനം ചൂണ്ടിക്കാണിച്ച നിയന്ത്രണങ്ങള്‍ കമ്പനിയ്ക്ക് ബാധകമല്ലെന്നും അദാനി എന്റര്‍പ്രൈസസ് പറഞ്ഞു.
വിസിപിഎല്‍ വാറന്റുകള്‍ നടപ്പിലാക്കുന്നതിനും ആര്‍ആര്‍പിആര്‍ വഴി ഷെയറുകള്‍ അനുവദിക്കുന്നതിനും പ്രണോയ് റോയിയുടെയോ രാധികാ റോയിയുടെയോ വിലക്ക് ബാധകമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.