25 Aug 2022 9:46 AM GMT
Summary
ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്നു. ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഗവണ്മെന്റ് വിൽക്കാൻ ഉദ്ദേശിക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വില ഉയർന്നത്. എൽഐസിയും, കേന്ദ്ര ഗവണ്മെന്റുമാണ് ബാങ്കിന്റെ 94 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. ഇരുകൂട്ടരും വിൽക്കാനുള്ള ഓഹരികളുടെ തോത് അന്തിമമാക്കാനുള്ള ചർച്ചയിലാണെന്നാണ് റിപ്പോർട്ട്. വ്യാപാരത്തിനിടയിൽ 44.20 രൂപ വരെ ഉയർന്ന ഓഹരി, 7.10 ശതമാനം നേട്ടത്തിൽ 43 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ഇന്ന് 66.14 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് […]
ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്നു. ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഗവണ്മെന്റ് വിൽക്കാൻ ഉദ്ദേശിക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വില ഉയർന്നത്.
എൽഐസിയും, കേന്ദ്ര ഗവണ്മെന്റുമാണ് ബാങ്കിന്റെ 94 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. ഇരുകൂട്ടരും വിൽക്കാനുള്ള ഓഹരികളുടെ തോത് അന്തിമമാക്കാനുള്ള ചർച്ചയിലാണെന്നാണ് റിപ്പോർട്ട്. വ്യാപാരത്തിനിടയിൽ 44.20 രൂപ വരെ ഉയർന്ന ഓഹരി, 7.10 ശതമാനം നേട്ടത്തിൽ 43 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ഇന്ന് 66.14 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിൽ ശരാശരി വ്യാപാരം ചെയ്ത ഓഹരികളുടെ തോത് 9.30 ലക്ഷമാണ്.