24 Aug 2022 10:32 AM GMT
Summary
ഇൻഫോ എഡ്ജിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തിലൂടെ, ‘ഹാപ്പിലി അൺമാരീഡ് മാർക്കറ്റിങ്’ എന്ന കമ്പനിയിൽ 7.5 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഇത് കമ്പനിയുടെ തന്ത്രപരമായ നിക്ഷേപത്തിന്റെ ഭാഗമാണെന്നും, ഇതു വഴി ഇന്റർനെറ്റ് സർവീസ് വ്യവസായത്തിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനാകുമെന്നും ഇൻഫോ എഡ്ജ് പറഞ്ഞു. ഇന്ത്യയിലെ മുൻനിര ഇന്റർനെറ്റ് കമ്പനികളിലൊന്നായ ഇൻഫോ എഡ്ജ്, നൗകിരി ഡോട്ട് കോം, ജീവൻശാന്തി ഡോട്ട് കോം, 99 […]
ഇൻഫോ എഡ്ജിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനം ഉയർന്നു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനത്തിലൂടെ, ‘ഹാപ്പിലി അൺമാരീഡ് മാർക്കറ്റിങ്’ എന്ന കമ്പനിയിൽ 7.5 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ഇത് കമ്പനിയുടെ തന്ത്രപരമായ നിക്ഷേപത്തിന്റെ ഭാഗമാണെന്നും, ഇതു വഴി ഇന്റർനെറ്റ് സർവീസ് വ്യവസായത്തിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനാകുമെന്നും ഇൻഫോ എഡ്ജ് പറഞ്ഞു. ഇന്ത്യയിലെ മുൻനിര ഇന്റർനെറ്റ് കമ്പനികളിലൊന്നായ ഇൻഫോ എഡ്ജ്, നൗകിരി ഡോട്ട് കോം, ജീവൻശാന്തി ഡോട്ട് കോം, 99 ഏക്കേഴ്സ്ഡോട്ട് കോം, ശിക്ഷഡോട്ട് കോം മുതലായ ബിസിനസുകളെ നിയന്ത്രിക്കുന്നു.
'ഉസ്ത്രാ', 'എച്ച് യു ഗേൾസ്' എന്നീ ബ്രാൻഡുകളുടെ കീഴിൽ വ്യക്തിഗത പരിചരണത്തിന്റെ ബിസിനസ് ആണ് ഹാപ്പിലി അൺ മാരീഡ് ചെയുന്നത്. ഈ നിക്ഷേപത്തോടെ കമ്പനിയുടെ മൊത്ത ഓഹരി നിക്ഷേപം 30.57 ശതമാനമാകും.
2017 ഓഗസ്റ്റ് 17 നാണു ഹാപ്പിലി അൺ മാരീഡ് നിലവിൽ വന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 67.81 കോടി രൂപയുടെ വിറ്റുവരവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇൻഫോ എഡ്ജിന്റെ ഓഹരി ഇന്ന് 4,443.65 രൂപ വരെ ഉയർന്നു. 3.53 ശതമാനം നേട്ടത്തിൽ 4,417.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.