24 Aug 2022 6:06 AM GMT
Summary
വാഷിംഗ്ടണ്‍: 65,000 എച്ച് 1 ബി വിസകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇതിനൊടകം ലഭിച്ചുവെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്). യുഎസ് കോണ്‍ഗ്രസിന്റെ നിബന്ധന പ്രകാരം, യുഎസിന് ഓരോ വര്‍ഷവും പരമാവധി 65,000 എച്ച്-1ബി വിസ റെഗുലര്‍ രീതിയിലും ഇതിന് പുറമേ മറ്റൊരു 20,000 എച്ച്-1 ബി വിസ (യുഎസ് മാസ്റ്റര്‍ ഡിഗ്രി ഹോള്‍ഡേഴ്സിന്) അധികമായും വിതരണം ചെയ്യാം. ടെക്നോളജി രംഗത്തു വൈദഗ്ധ്യമുള്ള ഇതര രാജ്യക്കാര്‍ക്ക് യുഎസ് നല്കുന്ന നോണ്‍ ഇമിഗ്രന്റ് വീസയാണ് […]
വാഷിംഗ്ടണ്‍: 65,000 എച്ച് 1 ബി വിസകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇതിനൊടകം ലഭിച്ചുവെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്). യുഎസ് കോണ്‍ഗ്രസിന്റെ നിബന്ധന പ്രകാരം, യുഎസിന് ഓരോ വര്‍ഷവും പരമാവധി 65,000 എച്ച്-1ബി വിസ റെഗുലര്‍ രീതിയിലും ഇതിന് പുറമേ മറ്റൊരു 20,000 എച്ച്-1 ബി വിസ (യുഎസ് മാസ്റ്റര്‍ ഡിഗ്രി ഹോള്‍ഡേഴ്സിന്) അധികമായും വിതരണം ചെയ്യാം.
ടെക്നോളജി രംഗത്തു വൈദഗ്ധ്യമുള്ള ഇതര രാജ്യക്കാര്‍ക്ക് യുഎസ് നല്കുന്ന നോണ്‍ ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി. ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ടെക്കികളാണ് ഇതിന്റെ ഗുണഭോക്താക്കളില്‍ അധികവും. 65,000 പുതിയ എച്ച്-1ബി വീസകളാണ് യുഎസ് ഓരോ വര്‍ഷവും അനുവദിക്കുന്നത്. യുഎസ് മാസ്്റ്റര്‍ ഡിഗ്രി ഹോള്‍ഡേഴ്സിനായി 20,000 എച്ച് 1 ബി വിസയും നീക്കി വെച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ലഭ്യമാക്കുന്ന എച്ച് 1 ബി വിസയുടെ 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്.
2021ല്‍ വന്ന ഇനീഷ്യല്‍ എംപ്ലോയ്മെന്റ് അപേക്ഷകളിന്മേല് 6182 അപ്രൂവലുകള്‍ നേടി ആമസോണ്‍ മുന്നിലാണെന്ന് ഏതാനും മാസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്‍ഫോസിസ് -5256, ടിസിഎസ്- 3063, വിപ്രോ-2121, കൊഗ്നിസന്റ് - 1481, ഗൂഗിള്‍ -1453, ഐബിഎം- 1402, എച്ച് സിഎല്‍ അമേരിക്ക-1299, മൈക്രോസോഫ്റ്റ് - 1240 എന്നീ കണക്കില്‍ വിസ അപ്രൂവലുകള്‍ നേടി. നിരസിക്കപ്പെടുന്ന വിസാ അപേക്ഷകളുടെ നിരക്ക് 2021 സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനമായി കുറഞ്ഞിരുന്നു. തേര്‍ഡ് പാര്‍ട്ടി സൈറ്റുകളിലെ തൊഴിലാളികള്‍ക്കായുള്ള അപേക്ഷകളില്‍ യുഎസ്സിഐഎസ് എടുക്കുന്ന അന്തിമ തീരുമാനങ്ങളിലും മാറ്റം വന്നിരുന്നു.