image

23 Aug 2022 2:14 PM IST

മീഡിയ രംഗത്ത് കടക്കാൻ എൻഡിടിവിയ്ക്കായി വല വീശി അദാനി

MyFin Desk

മീഡിയ രംഗത്ത് കടക്കാൻ എൻഡിടിവിയ്ക്കായി വല വീശി അദാനി
X

Summary

ഡെൽഹി: അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗം എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങുമെന്നും തുടർന്നു 26 ശതമാനത്തിനു ഓപ്പൺ ഓഫർ നടത്തുമെന്നും അദാനി എന്റർപ്രൈസസ് എൻഎസ്സിക്ക് നൽകിയ ഒരു കുറിപ്പിൽ അറിയിച്ചു. എന്നാൽ, എൻഡിടിവി ഏറ്റെടുക്കാൻ ഒരു ഓപ്പൺ ഓഫർ ഉണ്ട് എന്ന വാർത്ത തികച്ചു കെട്ടുകഥയാണെന്നും രാധിക റോയും പ്രണോയ് റോയും കമ്പനിയുടെ ഓഹരി വിറ്റഴിക്കാനായി ഒരു ചർച്ചകളിലും പങ്കെടുത്തിട്ടില്ലെന്നും എൻഡിടിവി ബിഎസ്‌സി-ക്കു നൽകിയ ഒരു കുറിപ്പിൽ വ്യക്തമാക്കി. അവർക്കു രണ്ടുപേർക്കും കൂടി ഇപ്പോഴും ആർ […]


ഡെൽഹി: അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗം എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങുമെന്നും തുടർന്നു 26 ശതമാനത്തിനു ഓപ്പൺ ഓഫർ നടത്തുമെന്നും അദാനി എന്റർപ്രൈസസ് എൻഎസ്സിക്ക് നൽകിയ ഒരു കുറിപ്പിൽ അറിയിച്ചു.

എന്നാൽ, എൻഡിടിവി ഏറ്റെടുക്കാൻ ഒരു ഓപ്പൺ ഓഫർ ഉണ്ട് എന്ന വാർത്ത തികച്ചു കെട്ടുകഥയാണെന്നും രാധിക റോയും പ്രണോയ് റോയും കമ്പനിയുടെ ഓഹരി വിറ്റഴിക്കാനായി ഒരു ചർച്ചകളിലും പങ്കെടുത്തിട്ടില്ലെന്നും എൻഡിടിവി ബിഎസ്‌സി-ക്കു നൽകിയ ഒരു കുറിപ്പിൽ വ്യക്തമാക്കി.

അവർക്കു രണ്ടുപേർക്കും കൂടി ഇപ്പോഴും ആർ ആർ പി ആർ ഹോൾഡിങ്ങിലൂടെ (RRPR Holdings) കമ്പനിയുടെ 61.45 ശതമാനം ഓഹരിയുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഇന്ന് വൈകിട്ടാണ് അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ ഓഹരികൾ ഏറ്റെടുക്കാനായി ഒരു ഓപ്പൺ ഓഫർ നടത്തിയെന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചത്.

ഒരു ഓഹരിക്ക് 294 രൂപയാണ് അദാനി ഗ്രൂപ്പ് കമ്പനി ഓഫർ ചെതിട്ടുള്ളത്.

ഇന്ന് (ചൊവ്വാഴ്ച) എൻഡിടിവി ഓഹരി കഴിഞ്ഞ ദിവസത്തേക്കാൾ 2.61 ശതമാനം ഉയർന്ന്‌ 366.20 രൂപയിൽ വില്പന അവസാനിപ്പിച്ചു.