image

20 Aug 2022 3:08 AM GMT

Education

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ വിളിച്ച് യുക്രൈന്‍

MyFin Desk

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ വിളിച്ച് യുക്രൈന്‍
X

Summary

റഷ്യ-യുക്രൈന്‍ യുദ്ധം മൂലം രാജ്യം വിട്ട യുക്രേനിയന്‍ സര്‍വ്വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുനരാരംഭിക്കുമെന്നറിയിച്ച് സര്‍വ്വകലാശാലാ അധികൃതര്‍. ക്യാംപസുകളിലേക്ക് മടങ്ങിയെത്താനോ, ഓണ്‍ലൈനിലൂടെ ക്ലാസുകളില്‍ പങ്കെടുക്കാനോ, മറ്റു രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ വഴി എന്റോള്‍ ചെയ്യാനോ ആണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടത്. യുദ്ധത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികളോട് മൊബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി യുക്രേനിയന്‍ യൂണിവേഴ്‌സിറ്റികള്‍ യൂറോപ്പിലെ ചില സ്ഥാപനങ്ങളുമായി കൈകോര്‍ത്തിട്ടുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ യുക്രേനിയന്‍ സര്‍വ്വകലാശാലകളില്‍ പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്നതിനാല്‍ ഫീസ് നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് […]


റഷ്യ-യുക്രൈന്‍ യുദ്ധം മൂലം രാജ്യം വിട്ട യുക്രേനിയന്‍ സര്‍വ്വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുനരാരംഭിക്കുമെന്നറിയിച്ച് സര്‍വ്വകലാശാലാ അധികൃതര്‍. ക്യാംപസുകളിലേക്ക് മടങ്ങിയെത്താനോ, ഓണ്‍ലൈനിലൂടെ ക്ലാസുകളില്‍ പങ്കെടുക്കാനോ, മറ്റു രാജ്യങ്ങളിലെ സര്‍വ്വകലാശാലകള്‍ വഴി എന്റോള്‍ ചെയ്യാനോ ആണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടത്.
യുദ്ധത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികളോട് മൊബിലിറ്റി സൗകര്യം പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി യുക്രേനിയന്‍ യൂണിവേഴ്‌സിറ്റികള്‍ യൂറോപ്പിലെ ചില സ്ഥാപനങ്ങളുമായി കൈകോര്‍ത്തിട്ടുണ്ട്.
സെപ്റ്റംബര്‍ 1 മുതല്‍ യുക്രേനിയന്‍ സര്‍വ്വകലാശാലകളില്‍ പുതിയ സെമസ്റ്റര്‍ ആരംഭിക്കുന്നതിനാല്‍ ഫീസ് നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ആഴ്ച വരെ സമയം നല്‍കിയിട്ടുണ്ട്. ഇത് അറിയിച്ചുകൊണ്ട് ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കത്തെഴുതിയതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. എന്നാല്‍ യുക്രൈനില്‍ നിന്നും മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം വ്യക്തമല്ലെന്നും സര്‍വ്വകലാശാലകള്‍ അറിയിച്ചു.