20 Aug 2022 5:36 AM
Summary
സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണുകള്‍, ഐപാഡുകള്‍, മാക്കിന്‍ടോഷ് കംപ്യൂട്ടറുകള്‍ എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ ഉള്ളതായി ആപ്പിള്‍ വെളിപ്പെടുത്തല്‍. ഹാക്കര്‍മാര്‍ക്ക് ഈ ഉപകരണങ്ങളില്‍ ഉപയോക്താവെന്നപോലെ കടന്നുകയറാനും ഉപകരണങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും. ഐഫോണ്‍ 6 എസും പിന്നീടു വന്ന മോഡലുകളും ഐപാഡിന്റെ അഞ്ചാം ജനറേഷന്‍ മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയര്‍ 2, ഐപാഡ് മിനി ഫോര്‍, മാക് ഒഎസ് മോണ്‍ടെറി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ചില ഐപോഡ് മോഡലുകളും ഭീഷണിയുടെ നിഴലിലാണ്. ഇവ ഉടന്‍ […]
സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണുകള്‍, ഐപാഡുകള്‍, മാക്കിന്‍ടോഷ് കംപ്യൂട്ടറുകള്‍ എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഗുരുതരമായ സുരക്ഷാ പിഴവുകള്‍ ഉള്ളതായി ആപ്പിള്‍ വെളിപ്പെടുത്തല്‍. ഹാക്കര്‍മാര്‍ക്ക് ഈ ഉപകരണങ്ങളില്‍ ഉപയോക്താവെന്നപോലെ കടന്നുകയറാനും ഉപകരണങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും.
ഐഫോണ്‍ 6 എസും പിന്നീടു വന്ന മോഡലുകളും ഐപാഡിന്റെ അഞ്ചാം ജനറേഷന്‍ മുതലുള്ള മോഡലുകളും ഐപാഡ് പ്രോ, ഐപാഡ് എയര്‍ 2, ഐപാഡ് മിനി ഫോര്‍, മാക് ഒഎസ് മോണ്‍ടെറി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളും ചില ഐപോഡ് മോഡലുകളും ഭീഷണിയുടെ നിഴലിലാണ്. ഇവ ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടു.