18 Aug 2022 6:11 AM GMT
Summary
എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) ഓഗസ്റ്റ് 24-ന് ആരംഭിക്കും. മൂന്ന് ദിവസത്തെ പബ്ലിക് ഇഷ്യു ഓഗസ്റ്റ് 26 ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലേലം ഓഗസ്റ്റ് 23 ന് ആരംഭിക്കുമെന്ന് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ആര്‍എച്ച്പി) പറയുന്നു. പ്രമോട്ടര്‍മാരായ ലിബറാത്ത പീറ്റര്‍ കല്ലാട്ട്, ദിനേശ് നാഗ്പാല്‍, മുകേഷ് യാദവ് എന്നിവരുടെ 1.72 കോടി രൂപ വരെയുള്ള ഓഹരികളുടെ വില്‍പ്പനയാണ് ഈ ഐപിഒയിലൂട നടക്കുന്നത്. കമ്പനിയുടെ പോസ്റ്റ് ഓഫര്‍ പെയ്ഡ്-അപ്പ് […]
എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) ഓഗസ്റ്റ് 24-ന് ആരംഭിക്കും. മൂന്ന് ദിവസത്തെ പബ്ലിക് ഇഷ്യു ഓഗസ്റ്റ് 26 ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലേലം ഓഗസ്റ്റ് 23 ന് ആരംഭിക്കുമെന്ന് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ആര്‍എച്ച്പി) പറയുന്നു. പ്രമോട്ടര്‍മാരായ ലിബറാത്ത പീറ്റര്‍ കല്ലാട്ട്, ദിനേശ് നാഗ്പാല്‍, മുകേഷ് യാദവ് എന്നിവരുടെ 1.72 കോടി രൂപ വരെയുള്ള ഓഹരികളുടെ വില്‍പ്പനയാണ് ഈ ഐപിഒയിലൂട നടക്കുന്നത്.
കമ്പനിയുടെ പോസ്റ്റ് ഓഫര്‍ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 33 ശതമാനം പബ്ലിക് ഇഷ്യൂവില്‍ വരും. ഡ്രീംഫോക്സ് സര്‍വീസസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2017 സാമ്പത്തിക വര്‍ഷത്തില്‍ 98.7 കോടി രൂപയില്‍ നിന്ന് 55 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ 367.04 കോടി രൂപയായി വര്‍ധിച്ചു. ഇക്വിറസ് ക്യാപിറ്റലും മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്‌സുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജഴ്‌സ്.
സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്‌ഫോം ഉപയോഗിച്ച് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട എയര്‍പോര്‍ട്ട് അനുഭവം നല്‍കുന്ന കമ്പനിയാണ് ഡ്രീംഫോക്സ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കാര്‍ഡ് നെറ്റ് വർക്കുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിതരണക്കാര്‍, എയര്‍ലൈന്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള മറ്റ് കോര്‍പ്പറേറ്റ് ക്ലയന്റുകള്‍, വിവിധ എയര്‍പോര്‍ട്ട് ലോഞ്ച് ഓപ്പറേറ്റര്‍മാര്‍, മറ്റ് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട സേവന ദാതാക്കള്‍ എന്നിവയെ ഏകീകൃത സാങ്കേതിക പ്ലാറ്റ്ഫോമില്‍ സമന്വയിപ്പിക്കുന്ന ഒന്നാണ് ഡ്രീംഫോക്സ് സര്‍വീസ്.