17 Aug 2022 5:28 AM GMT
Summary
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളില്‍ രാജ്യത്തെ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ കുറവുണ്ടായേക്കുമെന്ന് ഐസിആര്‍എ റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവയിലെ വര്‍ധന, വിലയിലെ ചാഞ്ചാട്ടം, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവയാണ് ഇതിന് കാരണമാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താല്‍ ഇത്തവണ സ്വര്‍ണ ഡിമാന്‍ഡില്‍ 8 ശതമാനം വരെ കുറവുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 15 ശതമാനം വരെ ഇടിവ് സ്വര്‍ണ ഡിമാന്‍ഡിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡിന് […]
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളില്‍ രാജ്യത്തെ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ കുറവുണ്ടായേക്കുമെന്ന് ഐസിആര്‍എ റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവയിലെ വര്‍ധന, വിലയിലെ ചാഞ്ചാട്ടം, പണപ്പെരുപ്പ സമ്മര്‍ദ്ദം എന്നിവയാണ് ഇതിന് കാരണമാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്താല്‍ ഇത്തവണ സ്വര്‍ണ ഡിമാന്‍ഡില്‍ 8 ശതമാനം വരെ കുറവുണ്ടായേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 15 ശതമാനം വരെ ഇടിവ് സ്വര്‍ണ ഡിമാന്‍ഡിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡിന് ശേഷമുള്ള സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വുണ്ടായതും വിവാഹ, ഉത്സവ സീസണുകളും കാരണമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡില്‍ വര്‍ധനവുണ്ടായത്. നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ നടപ്പ് സാമ്പത്തികവര്‍ഷം സ്വര്‍ണ ഡിമാന്‍ഡില്‍ 10 ശതമാനം അധിക വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ ജ്വല്ലറികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ റീട്ടെയില്‍ സ്വര്‍ണാഭരണ വില്‍പന വഴിയുള്ള വരുമാനത്തില്‍ 14 ശതമാനം വരെ (വാര്‍ഷികാടിസ്ഥാനത്തില്‍) വര്‍ധനവുണ്ടായേക്കാം.