image

15 Aug 2022 6:55 AM GMT

Economy

നിഫ്റ്റി 15,600 വരെ താഴാനിടയുണ്ടെന്ന് ബൊഫ സെക്യൂരിറ്റീസ്

MyFin Bureau

നിഫ്റ്റി 15,600 വരെ താഴാനിടയുണ്ടെന്ന് ബൊഫ സെക്യൂരിറ്റീസ്
X

Summary

മുംബൈ: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യൻ സൂചികകള്‍ 10 ശതമാനം വരെ ഇടിയാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി അമേരിക്കന്‍ ബ്രോക്കറേജ് ബൊഫ (BofA) സെക്യൂരിറ്റീസ്. ഡിസംബർ 31 ഓടെ നിഫ്റ്റി 15,600 വരെ താഴ്‌ന്നേക്കും. ഇത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും. നിഫ്റ്റി 14,500 പോയിന്റ് വരെ താഴ്‌ന്നേക്കാമെന്ന് ഇവര്‍ കഴിഞ്ഞ ജൂണില്‍ പ്രവചിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കാലത്ത് വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്നും 2900 കോടി ഡോളറിലധികം തുടർച്ചയായി പിന്‍വലിച്ചിരുന്നുവെങ്കിലും ഈയിടെയായി വിദേശ പോര്‍ട്‌ഫോളിയോകള്‍ തിരിച്ചെത്തിയത് വിപണിയില്‍ ശ്രദ്ധേയമായ […]


മുംബൈ: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യൻ സൂചികകള്‍ 10 ശതമാനം വരെ ഇടിയാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി അമേരിക്കന്‍ ബ്രോക്കറേജ് ബൊഫ (BofA) സെക്യൂരിറ്റീസ്.

ഡിസംബർ 31 ഓടെ നിഫ്റ്റി 15,600 വരെ താഴ്‌ന്നേക്കും. ഇത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും. നിഫ്റ്റി 14,500 പോയിന്റ് വരെ താഴ്‌ന്നേക്കാമെന്ന് ഇവര്‍ കഴിഞ്ഞ ജൂണില്‍ പ്രവചിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ കാലത്ത് വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്നും 2900 കോടി ഡോളറിലധികം തുടർച്ചയായി പിന്‍വലിച്ചിരുന്നുവെങ്കിലും ഈയിടെയായി വിദേശ പോര്‍ട്‌ഫോളിയോകള്‍ തിരിച്ചെത്തിയത് വിപണിയില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

കയറ്റുമതി മേഖലയെക്കുറിച്ചു ബൊഫയ്ക്കു വലിയ പ്രതീക്ഷകളില്ല; അതുപോലെ ടെക്നോളജി മേഖലയിലും അവർ നിഷ്പക്ഷമാണ്.

ബൊഫ സെക്യൂരിറ്റീസിന്റെ അഭിപ്രായപ്രകാരം, കമ്പനികളുടെ വരുമാനവും ലാഭവും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വായ്പയിലുണ്ടാകുന്ന വർധനവും ഉയരുന്ന വരുമാനവും സഹായകമായ അന്തരീക്ഷം നിലനിർത്തുമെന്നവർ പ്രതീക്ഷിക്കുന്നു..

ഇന്‍ഡസ്ട്രിയല്‍, ഫിനാന്‍ഷ്യല്‍, ഓട്ടോ, സ്‌റ്റേപ്പിള്‍സ് എന്നിവയിലെല്ലാം നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ ഈ മേഖലകളെല്ലാം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.

ടെലികോം, മെറ്റീരിയല്‍സ്, യൂട്ടിലിറ്റീസ് മുതലായ മേഖലകളിൽ താഴ്ച്ച പ്രതീക്ഷിക്കാം.

5G യിലെ മൂലധന നിക്ഷേപങ്ങളും പണപ്പെരുപ്പവും വിപണിയെ ബാധിക്കുമെന്നാണ്‌ ബൊഫയുടെ വിലയിരുത്തൽ.

Tags: