image

14 Aug 2022 7:30 AM GMT

Crude

ജൂണ്‍ പാദത്തില്‍ 3,564 കോടി രൂപ ലാഭം നേടി നയാര എനർജി

PTI

ജൂണ്‍ പാദത്തില്‍ 3,564 കോടി രൂപ ലാഭം നേടി നയാര എനർജി
X

Summary

ഡെല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ നയാര എനര്‍ജിയുടെ ലാഭം 3,564 കോടി രൂപയായി. റഷ്യയിൽ നിന്നും വിലക്കുറവിൽ ലഭിച്ച ക്രൂഡിന്റെ കയറ്റുമതിയാണ് ഇതിനു കമ്പനിയെ സഹായിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയ്ക്ക് 139.1 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലയളവില്‍ 409.5 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ട്രാഫിഗുര ഗ്രൂപ്പിന്റെയും റഷ്യയുടെ യുസിപി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമായ കെസാര ഗ്രുപ്പിനും റഷ്യൻ ഓയിൽ ഭീമനായ റോസ്നെഫ്റ്റിനും നയാരയില്‍ 49.13 ശതമാനം […]


ഡെല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ നയാര എനര്‍ജിയുടെ ലാഭം 3,564 കോടി രൂപയായി. റഷ്യയിൽ നിന്നും വിലക്കുറവിൽ ലഭിച്ച ക്രൂഡിന്റെ കയറ്റുമതിയാണ് ഇതിനു കമ്പനിയെ സഹായിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയ്ക്ക് 139.1 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലയളവില്‍ 409.5 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.

ട്രാഫിഗുര ഗ്രൂപ്പിന്റെയും റഷ്യയുടെ യുസിപി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമായ കെസാര ഗ്രുപ്പിനും റഷ്യൻ ഓയിൽ ഭീമനായ റോസ്നെഫ്റ്റിനും നയാരയില്‍ 49.13 ശതമാനം വീതം ഓഹരിയുണ്ട്.

ഗുജറാത്തിലെ വഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള റിഫൈനറിയും രാജ്യത്ത് 6,500 പെട്രോള്‍ പമ്പുകളും കമ്പനിയുടെ ഉടമസ്ഥതയിലുണ്ട്.

ചില പാശ്ചാത്യ രാജ്യങ്ങളും കമ്പനികളും ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ മോസ്‌കോയില്‍ നിന്നുള്ള വാങ്ങലുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും മാര്‍ച്ച് മുതല്‍ നയാര എനര്‍ജി പോലുള്ള ഇന്ത്യന്‍ റിഫൈനര്‍മാര്‍ റഷ്യന്‍ എണ്ണ വാങ്ങുവാന്‍ തുടങ്ങിയിരുന്നു.

tags:

nayara, energy, q1 profit