image

13 Aug 2022 12:38 AM

Banking

കിട്ടാക്കടങ്ങൾ കുറഞ്ഞു, ഇസാഫ് ബാങ്കിൻറെ ലാഭം106 കോടിയായി

MyFin Desk

ESAF
X

Summary

കേരളം ആസ്ഥാനമായുള്ള  ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് , ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 106 കോടി രൂപ ലാഭം നേടി. പലിശ വരുമാനത്തിലെ വർദ്ധനവും കിട്ടാക്കടങ്ങളുടെ കുറവുമാണ് ഈ നേട്ടത്തിന് ബാങ്കിനെ പ്രാപ്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ, ബാങ്ക് 15.85 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രവർത്തന ലാഭം 105.74 കോടി രൂപയിൽ നിന്ന് 225.29 കോടി രൂപയായി ഇരട്ടി വളർച്ച നേടി. മൊത്തം വരുമാനം 66.35 ശതമാനം വർധിച്ച് 738.32 കോടി […]


കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് , ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 106 കോടി രൂപ ലാഭം നേടി. പലിശ വരുമാനത്തിലെ വർദ്ധനവും കിട്ടാക്കടങ്ങളുടെ കുറവുമാണ് ഈ നേട്ടത്തിന് ബാങ്കിനെ പ്രാപ്തമാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ, ബാങ്ക് 15.85 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. പ്രവർത്തന ലാഭം 105.74 കോടി രൂപയിൽ നിന്ന് 225.29 കോടി രൂപയായി ഇരട്ടി വളർച്ച നേടി.

മൊത്തം വരുമാനം 66.35 ശതമാനം വർധിച്ച് 738.32 കോടി രൂപയായി
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ ഇത് 443.83 കോടി രൂപയായിരുന്നു

ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം ജൂൺ 30ന് അവസാനിച്ച പാദത്തിൽ 449 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 223 കോടിയിൽ നിന്ന്,
101.45 ശതമാനത്തിൻറെ വളർച്ചയാണിത്.