image

8 Aug 2022 11:51 PM GMT

Banking

ചെലവ് ഉയര്‍ന്നു; 26 കോടി രൂപ നഷ്ടവുമായി ധനലക്ഷ്മി ബാങ്ക്

MyFin Desk

ചെലവ് ഉയര്‍ന്നു; 26 കോടി രൂപ നഷ്ടവുമായി ധനലക്ഷ്മി ബാങ്ക്
X

Summary

ഡെല്‍ഹി: ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 ജൂണ്‍ പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 26.4 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 6.8 കോടി രൂപ അറ്റാദായം ബാങ്ക് നേടിയിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 246 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 237 കോടി രൂപയായി കുറഞ്ഞു. പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 218 കോടിയില്‍ നിന്ന് 2023 ജൂണ്‍ പാദത്തില്‍ 258 കോടി […]


ഡെല്‍ഹി: ഉയര്‍ന്ന ചെലവുകള്‍ മൂലം 2022 ജൂണ്‍ പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 26.4 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 6.8 കോടി രൂപ അറ്റാദായം ബാങ്ക് നേടിയിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 246 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 237 കോടി രൂപയായി കുറഞ്ഞു.

പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 218 കോടിയില്‍ നിന്ന് 2023 ജൂണ്‍ പാദത്തില്‍ 258 കോടി രൂപയായി ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് 22 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായപ്പോള്‍, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 28 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 230 കോടി രൂപയില്‍ നിന്ന് ജൂണ്‍ പാദത്തില്‍ 242 കോടി രൂപയായി ഉയര്‍ന്നു. 2022 ജൂണ്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 9.27 ശതമാനത്തില്‍ നിന്ന് 6.35 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി 4.58 ശതമാനത്തില്‍ നിന്ന് 2.69 ശതമാനമായി കുറഞ്ഞു.

കിട്ടാകടങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമായി നീക്കി വച്ചിരുന്ന ബാങ്കിന്റെ കരുതല്‍ തുക ഒരു വര്‍ഷം മുമ്പുള്ള 9.31 കോടി രൂപയില്‍ നിന്ന് 21.41 കോടി രൂപയായി വര്‍ധിച്ചു.2022 ജൂണ്‍ അവസാനത്തോടെ പ്രൊവിഷന്‍ കവറേജ് റേഷ്യോ 81.43 ശതമാനമായിരുന്നുവെന്ന് ബാങ്ക് അറിയിച്ചു.