image

7 Aug 2022 11:30 AM IST

Corporates

ബോണ്ട് വഴി 6,000 കോടി രൂപ തേടി പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍

MyFin Desk

ബോണ്ട് വഴി 6,000 കോടി രൂപ തേടി പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍
X

Summary

ഡെല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 6,000 കോടി രൂപ വരെ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പിജിസിഐഎല്‍) ഓഗസ്റ്റ് 29 ന് ഓഹരി ഉടമകളുടെ അനുമതി തേടും. ഈ നിര്‍ദ്ദേശം ജൂലൈ 6-ന് പിജിസിഐഎല്‍ ബോര്‍ഡ് അംഗീകരിച്ചിരുന്നു. സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്ന് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ തുക സമാഹരിക്കാനാണ് പദ്ധതി. നിലവിലുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രക്രിയയില്‍ പലിശ നിരക്ക് നിര്‍ണ്ണയിക്കുന്നത്. […]


ഡെല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 6,000 കോടി രൂപ വരെ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പിജിസിഐഎല്‍) ഓഗസ്റ്റ് 29 ന് ഓഹരി ഉടമകളുടെ അനുമതി തേടും. ഈ നിര്‍ദ്ദേശം ജൂലൈ 6-ന് പിജിസിഐഎല്‍ ബോര്‍ഡ് അംഗീകരിച്ചിരുന്നു. സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തില്‍ ആഭ്യന്തര വിപണിയില്‍ നിന്ന് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ തുക സമാഹരിക്കാനാണ് പദ്ധതി. നിലവിലുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രക്രിയയില്‍ പലിശ നിരക്ക് നിര്‍ണ്ണയിക്കുന്നത്.

മൂലധന ചെലവ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി
ഈ തുക വിനിയോഗിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8,500 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന മൂലധന ചെലവ്.

നിലവില്‍, വിവിധ ആഭ്യന്തര റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍, ഐസിആര്‍എ, സിഎആര്‍ഇ എന്നിവ പിജിസിഐഎല്‍ ആഭ്യന്തര ബോണ്ടുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള നിര്‍ദിഷ്ട കടമെടുപ്പ് മൊത്തത്തിലുള്ള കടമെടുക്കല്‍ പരിധിയായ 1,80,000 കോടി രൂപയ്ക്കുള്ളിലായിരിക്കും.