6 Aug 2022 2:44 AM GMT
Summary
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ നൈകയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 42 ശതമാനം ഉയര്‍ന്ന് 5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.52 കോടി രൂപയായിരുന്നു. നൈകയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 2021 ജൂണിലെ 816.99 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 41 ശതമാനം വര്‍ധിച്ച് 1,148.42 കോടി രൂപയായി. പ്രതികൂലവും വെല്ലുവിളി നിറഞ്ഞതുമായ മാക്രോ ഇക്കണോമിക് പരിസ്ഥിതികള്‍ക്കിടയിലും തങ്ങളുടെ ബിസിനസ്സ് മികച്ച രീതിയില്‍ വളരുന്നുണ്ടൈന്ന് നൈക എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണും എംഡിയും സിഇഒയുമായ […]
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ നൈകയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 42 ശതമാനം ഉയര്‍ന്ന് 5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.52 കോടി രൂപയായിരുന്നു. നൈകയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 2021 ജൂണിലെ 816.99 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 41 ശതമാനം വര്‍ധിച്ച് 1,148.42 കോടി രൂപയായി.
പ്രതികൂലവും വെല്ലുവിളി നിറഞ്ഞതുമായ മാക്രോ ഇക്കണോമിക് പരിസ്ഥിതികള്‍ക്കിടയിലും തങ്ങളുടെ ബിസിനസ്സ് മികച്ച രീതിയില്‍ വളരുന്നുണ്ടൈന്ന് നൈക എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണും എംഡിയും സിഇഒയുമായ ഫാല്‍ഗുനി നയ്യാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ത്രൈമാസത്തില്‍ കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം (ജിഎംവി) വാര്‍ഷികാടിസ്ഥാനത്തില്‍ 47 ശതമാനം വര്‍ധിച്ച് 2,155.8 കോടി രൂപയായി. നൈകയുടെ ബ്യൂട്ടി, പേഴ്സണല്‍ കെയര്‍ വിഭാഗത്തിന്റെ മൊത്ത വ്യാപാര മൂല്യം 39 ശതമാനം വര്‍ധിച്ച് 1,488.8 കോടി രൂപയായി. ഫാഷൻ വിഭാഗത്തിന്റെ മൊത്ത വ്യാപാര മൂല്യം 59 ശതമാനം ഉയർന്ന് 582 കോടി രൂപയായി.