5 Aug 2022 3:25 AM GMT
Summary
ഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മുൻ നിര കമ്പനിയായി അവർ മാറിയെന്ന് സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍). ജൂണ്‍ പാദ വില്‍പ്പന യിൽ 22 ശതമാനം ഇടിവുണ്ടായിട്ടും ഷവോമിക്ക് വിപണിയിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ കഴിഞ്ഞു. 20 ശതമാനം വിപണി വിഹിതവുമായി ഷവോമി ഒന്നാം സ്ഥാനത്തും 18 ശതമാനം വിഹിതവുമായി സാംസങ് രണ്ടാം സ്ഥാനത്തുമാണുള്ളത്. എന്നിരുന്നാലും, 28 ശതമാനം വിപണി വിഹിതവുമായി സാംസങ് 5G ഫോണ്‍ വിഭാഗത്തിലെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. […]
ഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മുൻ നിര കമ്പനിയായി അവർ മാറിയെന്ന് സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍). ജൂണ്‍ പാദ വില്‍പ്പന യിൽ 22 ശതമാനം ഇടിവുണ്ടായിട്ടും ഷവോമിക്ക് വിപണിയിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ കഴിഞ്ഞു. 20 ശതമാനം വിപണി വിഹിതവുമായി ഷവോമി ഒന്നാം സ്ഥാനത്തും 18 ശതമാനം വിഹിതവുമായി സാംസങ് രണ്ടാം സ്ഥാനത്തുമാണുള്ളത്. എന്നിരുന്നാലും, 28 ശതമാനം വിപണി വിഹിതവുമായി സാംസങ് 5G ഫോണ്‍ വിഭാഗത്തിലെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
ജൂണ്‍ പാദത്തില്‍ 5G സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി പാദ അടിസ്ഥാനത്തില്‍ 7 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച 163 ശതമാനവും നേടിയതായി സൈബര്‍ മീഡിയ റിസര്‍ച്ച് റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഐഫോണ്‍ 12, ഐഫോണ്‍ 13 സീരീസ് എന്നിവയ്ക്കൊപ്പം 78 ശതമാനം വിപണി വിഹിതവുമായി സൂപ്പര്‍ പ്രീമിയം വിഭാഗത്തില്‍ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തി. മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍, റിയല്‍മി ഷിപ്പ്മെന്റുകള്‍ 22 ശതമാനം വളര്‍ച്ച നേടി. 16 ശതമാനം ഓഹരിയുമായി കമ്പനി മൂന്നാം സ്ഥാനം നിലനിര്‍ത്തി. വിവോയും ഓപ്പോയും യഥാക്രമം 15, 10 ശതമാനം വിപണി വിഹിതവുമായി നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും എത്തി.