5 Aug 2022 3:07 AM GMT
Summary
മുംബൈ: ജൂണ്‍ പാദത്തില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ (എല്‍ഐസിഎച്ച്എഫ്എല്‍) നികുതിക്ക് ശേഷമുള്ള ലാഭം 925.48 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 153.44 കോടി രൂപയായിരുന്നു. ഹൗസിംഗ് ലോണുകളുടെ ഡിമാന്‍ഡില്‍ വളരെ പോസിറ്റീവ് ആയ മാറ്റമുണ്ടായതായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. അറ്റ പലിശ വരുമാനം (എന്‍ഐഐ) 26 ശതമാനം ഉയര്‍ന്ന് 1,610.19 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് […]
മുംബൈ: ജൂണ്‍ പാദത്തില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ (എല്‍ഐസിഎച്ച്എഫ്എല്‍) നികുതിക്ക് ശേഷമുള്ള ലാഭം 925.48 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 153.44 കോടി രൂപയായിരുന്നു. ഹൗസിംഗ് ലോണുകളുടെ ഡിമാന്‍ഡില്‍ വളരെ പോസിറ്റീവ് ആയ മാറ്റമുണ്ടായതായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. അറ്റ പലിശ വരുമാനം (എന്‍ഐഐ) 26 ശതമാനം ഉയര്‍ന്ന് 1,610.19 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,275.31 കോടി രൂപയായിരുന്നു.
അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 2.20 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അവലേകന പാദത്തില്‍ 2.54 ശതമാനമാണ്. കുടിശ്ശികയുള്ള വായ്പാ പോര്‍ട്ട്ഫോളിയോ 2,32,548 കോടി രൂപയില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 2,55,712 കോടി രൂപയായി. ഒന്നാം പാദത്തില്‍ മൊത്തം വിതരണം 76 ശതമാനം ഉയര്‍ന്ന് 15,201 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 8,652 കോടി രൂപയായിരുന്നു. വ്യക്തിഗത ഭവനവായ്പ വിഭാഗത്തിലെ വിതരണം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 7,650 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 13,131 കോടി രൂപയായിരുന്നു, 72 ശതമാനം വളര്‍ച്ച. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 237 കോടി രൂപയായിരുന്ന പദ്ധതി വായ്പ 309 കോടി രൂപയായി.